നി​ർ​മാ​ണം നി​ല​ച്ച ഒ​ളി​മ്പ്യ​ൻ സു​രേ​ഷ് ബാ​ബു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് സ​ന്ദ​ർ​ശി​ക്കു​ന്നു

സ്റ്റേഡിയങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി ഒ.ജെ. ജനീഷ്

കൊല്ലം: ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങളിലെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമം ഊർജിതമാക്കിയെന്ന് മന്ത്രി ഒ.ജെ. ജനീഷ്. നഗരത്തിൽ നിർമാണം പാതിവഴിയിൽ നിലച്ച ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം, നവീകരണം പൂർത്തിയാകാത്ത ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചെലവഴിക്കുമ്പോൾ കായികതാരങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം നിർമാണം സംബന്ധിച്ച് നിരന്തരം പരാതിയുയർന്ന സാഹചര്യത്തിലാണ് മന്ത്രി സന്ദർശനം നടത്തിയത്.

ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന നീന്തൽ കുളവും മന്ത്രി സന്ദർശിച്ചു. 80 ശതമാനത്തിലേറെ പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികളുണ്ടാകണമെന്ന് സന്ദർശന ശേഷം അവലോകന യോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിർമാണങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും ഉണ്ടെങ്കിലും പരിശീലനത്തിന് മാത്രം ഉപയോഗിക്കാനാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സ്റ്റേഡിയം പൂർണ തോതിൽ ഉപയോഗിക്കാൻ എന്ത് ചെയ്യാനാകുമെന്നത് സംബന്ധിച്ച് നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥരും കോർപറേഷനും കായിക രംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും യോഗം ചേർന്ന് നിർദേശങ്ങൾ റിപ്പോർട്ട് ആയി സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

റിപ്പോർട്ട് കായിക വകുപ്പ് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. മയ്യനാട് പഞ്ചായത്തിലെ നിര്‍ദിഷ്ട കാവടിവയൽ സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥ തലത്തിൽ മെല്ലെപ്പോക്ക് ഉണ്ടാകരുതെന്നും മന്ത്രി നിർദേശിച്ചു. ജില്ലയിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് ഏറെ പ്രാധാന്യമുള്ള പദ്ധതികളാണ് ഇവയെന്നും നിലവിലുള്ള തടസങ്ങൾ പരിഹരിച്ച് പദ്ധതികൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് മന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്നും വിഷ്ണുമോഹൻ എം.എൽ.എ പറഞ്ഞു.

മയ്യനാട് പഞ്ചായത്തംഗം വിപിൻ ജോസ്, കിറ്റ്കോ എം.ഡി ബി. രാജേഷ്, എസ്.കെ.എഫ് ചീഫ് എൻജിനീയർ പി.കെ. അനിൽ കുമാർ, കിഫ്ബി സീനിയർ പ്രൊജക്ട് മാനേജർ അഭിലാഷ് വിജയൻ, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Stadium Construction to Finish on Time: Minister O.J. Janish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.