അ​ന്താ​രാ​ഷ്ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി കൊ​ല്ലം ബീ​ച്ചി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണം

കൊ​ല്ലം ബീ​ച്ചി​ൽ മെ​ഗാ ശു​ചീ​ക​ര​ണ യ​ജ്ഞം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി കൊ​ല്ലം ബീ​ച്ചി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ശു​ചീ​ക​ര​ണ യ​ജ്ഞം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘സ്വ​ച്ഛ​ത ഹി ​സേ​വ 2026 കൈ​യോ​ട് കൈ ​കൈ​കോ​ർ​ക്കാം’ ലോ​ഗോ പ്ര​കാ​ശ​ന​വും ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

വി​ഷ്ണു മോ​ഹ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ എ.​കെ. ഹ​ഫീ​സ് ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ല ക​ല​ക്ട​ർ ആ​നി ജൂ​ല തോ​മ​സ്, ഡെ. ​മേ​യ​ർ ഡോ. ​ഉ​ദ​യ സു​കു​മാ​ര​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ‍‍ർ​പെ​ഴ്സ​ൺ വി​ൻ​സി ബൈ​ജു, കൗ​ൺ​സി​ല​ർ എ​സ്. ധ​ന്യ, ര​മേ​ശ് മാ​ടി​പ്പ​ള്ളി, എ​സ്. സു​ബോ​ധ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം, ജി​ല്ലാ ഭ​ര​ണ​കൂ​ടം, കൊ​ല്ലം കോ​ർ​പ​റേ​ഷ​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ ആ​റി ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ ബീ​ച്ചി​ലെ കാ​ര്‍ പാ​ര്‍ക്കി​ങ് ഏ​രി​യ മു​ത​ല്‍ ടെ​ട്രാ​പോ​ഡ് വ​രെ 10 മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ശു​ചീ​ക​രി​ച്ചു.

ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍, കോ​ർ​പ​റേ​ഷ​ന്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, എ​ന്‍.​എ​സ്.​എ​സ്, എ​സ്.​എ.​എ​ഫ്, എ​ഫ്.​സി.​ഡി.​പി സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ അ​ഞ്ഞൂ​റി​ലേ​റെ പേ​ര്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ കൂ​രി​പ്പു​ഴ​യി​ലു​ള്ള റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി​ക്ക് കൈ​മാ​റി. ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ‍ർ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mega cleaning campaign at Kollam beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.