ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജി​ൽ കി​ട​ക്കു​ന്ന നാ​യ്ക​ൾ

റെയിൽവേ സ്‌റ്റേഷനിൽ തെരുവുനായ് ശല്യം രൂക്ഷം; രണ്ടുപേർക്ക് കടിയേറ്റു

ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രക്കാരി അടക്കം രണ്ട് പേർക്ക് നായുടെ കടിയേറ്റു.

ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർ തെരുവുനായ്കളുടെ ഇടയിലൂടെയാണ് നടക്കുന്നത്. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം, ഫുട് ഓവർ ബ്രിഡ്ജ്, പാർക്കിങ് ഏരിയ എന്നിങ്ങനെ സ്റ്റേഷനിൽ എല്ലായിടത്തും നായ്കൾ കൈയടക്കി.

നായ് ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി പാസഞ്ചേഴ്‌സ് അസോസിയേഷൻ മൈനാഗപ്പള്ളി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ല.

Tags:    
News Summary - Stray dog ​​attacks railway station; two people bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.