കാണിക്കവഞ്ചി കുത്തിപ്പൊളിച്ച നിലയിൽ
ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം
ചടയമംഗലം: ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം. ചടയമംഗലം ചെറിയ വെളിനെല്ലൂർ ആയിരവില്ലി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് കാണിക്കവഞ്ചികളിലെ പണമാണ് കവർന്നത്. ശ്രീകോവിലിന് മുന്നിലുണ്ടായിരുന്ന മറ്റൊരു കാണിക്കവഞ്ചി കുത്തിപ്പൊളിക്കാനും ശ്രമം നടന്നിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ പതിവ് പൂജകൾക്കായി ക്ഷേത്രപൂജാരിയും കഴകക്കാരനും എത്തിയപ്പോഴാണ് കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും ചടയമംഗലം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് വിവരങ്ങൾ ശേഖരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണംക്ഷേത്രത്തിൽ മുമ്പും സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും അന്നത്തെ പ്രതികളെ പിടികൂടാത്തതാണ് വീണ്ടും കവർച്ചക്ക് കാരണമായതെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.