ആ​യൂ​ർ ഗ​വ. എ​ൽ.​പി സ്‌​കൂ​ളി​ലെ മ​ര​ച്ചീ​നി

ന​ശി​പ്പി​ച്ച​നി​ല​യി​ൽ

ആയൂർ ഗവ. എൽ.പി സ്കൂളിൽ സാമൂഹിക വിരുദ്ധ ശല്യം

അ​ഞ്ച​ൽ: ആ​യൂ​ർ ഗ​വ. എ​ൽ.​പി സ്‌​കൂ​ളും പ​രി​സ​ര​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പി​ടി​യി​ൽ. ടോ​യ് ല​റ്റി​ലി​രു​ന്ന ബ​ക്ക​റ്റി​ൽ മ​ല വി​സ​ർ​ജ​നം ന​ട​ത്തു​ക​യും സ്‌​കൂ​ൾ വ​ള​പ്പി​ലെ വി​ള​വെ​ടു​പ്പി​ന് പ്രാ​യ​മാ​യ മ​ര​ച്ചീ​നി പി​ഴു​തു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി​ക്ക് ശേ​ഷം ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​ണ് ടോ​യ്‌​ല​റ്റും പ​രി​സ​ര​വും മ​ലി​ന​മാ​ക്ക​പ്പെ​ട്ട​ത് ക​ണ്ട​ത്. സ്കൂ​ൾ മു​റ്റ​ത്തെ പു​ളി​ഞ്ചി മ​ര​ത്തി​ലെ കാ​യ്ക​ൾ പ​റി​ച്ചെ​ടു​ത്തു ബാ​ത്റൂ​മി​ന് പി​റ​കു​വ​ശ​ത്ത് കൊ​ണ്ടു​വ​ച്ച​താ​യും ക​ണ്ടെ​ത്തി.

ഹെ​ഡ്‌​മി​സ്‌​ട്ര​സ് ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്‌​കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് എം.​സി റോ​ഡി​ന് അ​ഭി​മു​ഖ​മാ​യ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് ഗേ​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ട​തു​വ​ശ​ത്തു​കൂ​ടി​യു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ സ്‌​കൂ​ളി​ലെ​ത്താ​ൻ ത​ട​സ്സ​മി​ല്ല.

ഈ ​സ്‌​ഥ​ല​ത്ത് വീ​ടു​ക​ളോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​മ്പ​ടി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ആ​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം ഉ​ണ്ടാ​യി, പൊ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - Anti-social menace at Ayoor Govt. LP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.