ഫിജോയ്
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കൊല്ലം: 16യെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഗലീലിയോ നഗർ-107 ൽ താമസിക്കുന്ന ഫിജോയ് (23) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാൾ സ്നേഹം നടിച്ചും വിവാഹവാഗ്ദാനം നൽകിയും വശീകരിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
2026 ജൂണിൽ പല ദിവസങ്ങളിലായി ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു. പ്രതിയുടെ പേരിൽ മറ്റ് പോക്സോ കേസുകളും ക്രിമിനൽ കേസുകളും നിലവിലുണ്ട്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഇരവിപുരത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐമാരായ നിരഞ്ജന, സുനിൽകുമാർ, എ.എസ്.ഐ ബിനു, എസ്.സി.പി.ഒമാരായ നന്ദൻ, രാജേഷ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.