Posted On
date_range Updated On
date_range കൈക്കൂലി കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴു വർഷം തടവ്
കൊല്ലം: കൈക്കൂലി കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴു വർഷം തടവും 20000 രൂപ പിഴയും വിധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് വിധി. 2015ൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ. മോഹനൻ ആണ് അപകടത്തിൽ പെട്ട ഇരുചക്ര വാഹനം വിട്ടുകിട്ടുന്നതിനും എഫ്.ഐ.ആർ ലഭിക്കുന്നതിനുമായി 2000 രൂപ കൈക്കൂലി വാങ്ങിയത്.
അന്നത്തെ കൊല്ലം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി. രാധാകൃഷ്ണപിള്ള രജിസ്റ്റർ ചെയ് കേസിലാണ് ശിക്ഷ. എൻക്യുയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് (വിജിലൻസ്) ഡോ.സി.എസ്. മോഹിത് ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.