കൊല്ലം: കഴിഞ്ഞ വർഷം സദ്യവട്ടത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ നേട്ടം ആവർത്തിക്കാൻ ലക്ഷ്യമിട്ട് ഇത്തവണയും ഓണാഘോഷങ്ങൾക്ക് രുചിക്കൂട്ടൊരുക്കാൻ ഒരുക്കം പൂർത്തിയാക്കി ജില്ലയിലെ കുടുംബശ്രീ. ഇത്തവണ കൂടുതൽ വിപുലമായ സംവിധാനങ്ങളോടെ 83 കുടുംബശ്രീ കഫേ യൂനിറ്റുകൾ ജില്ലയിൽ ഓണസദ്യ ഒരുക്കും.
ഗുണമേന്മയുള്ള തനത് ഓണസദ്യ ലഭ്യമാക്കുന്നതിനൊപ്പം കഫേ യൂനിറ്റുകൾക്ക് കൂടുതൽ വരുമാനവും വിപണി സാധ്യതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓർഡറുകൾ ഏകോപിപ്പിക്കുന്നതിനായി ജില്ല-ബ്ലോക്ക് തലങ്ങളിൽ കോൾ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. 17 മുതൽ ജില്ലയിൽ ഔദ്യോഗികമായി ഓണസദ്യ വിതരണം ആരംഭിക്കും. ആഗസ്റ്റ് 22 വരെയാണ് കോൾ സെന്റർ മുഖേന ഓർഡറുകൾ സ്വീകരിക്കുക.
2025-ലെ ഓണസദ്യ പദ്ധതിയിൽ ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകൾക്ക് ആകെ 22,278 ഓർഡറുകളാണ് ലഭിച്ചത്. 65 കഫേ യൂനിറ്റുകൾ പങ്കെടുത്ത പദ്ധതിയിലൂടെ 44.50 ലക്ഷം വരുമാനം നേടിയാണ് കൊല്ലം സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷത്തെ മികച്ച പ്രതികരണവും പ്രവർത്തനാനുഭവങ്ങളും വിലയിരുത്തിയാണ് ഇത്തവണ കൂടുതൽ കൃത്യമായ ഏകോപന സംവിധാനങ്ങളോടെ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.