നി​ര​ന്ത​ര വൈ​ദ്യു​തി മു​ട​ക്കം: കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് വ്യാ​പാ​രി​ക​ൾ

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ണ​ക്കാ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ​ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ കെ.​എ​സ്.​ഇ.​ബി അ​സി.​എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു.

​ഓ​ണ​ക്കാ​ല​ത്ത് വ്യാ​പാ​ര തി​ര​ക്ക് വ​ർ​ധി​ച്ചി​രി​ക്കെ ദി​വ​സ​വും പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യും ദീ​ർ​ഘ​നേ​ര​വും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ട​ക​ളി​ലെ ലൈ​റ്റ്, ഫാ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, ക​മ്പ്യൂ​ട്ട​റു​ക​ൾ, ബി​ല്ലി​ങ് മെ​ഷീ​നു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടു​ന്ന​ത് വ്യാ​പാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

​ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി അ​ധി​ക​മാ​യി സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത് വ​ലി​യ ന​ഷ്ട സാ​ധ്യ​ത​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ൽ സൂ​ക്ഷി​ക്കേ​ണ്ട ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന​വ​രെ​യാ​ണ് വൈ​ദ്യു​തി മു​ട​ക്കം കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്.​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കോ മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കോ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ അ​ത് മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും, വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന്റെ കാ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ​ഓ​ണ​ക്കാ​ല​ത്ത് ത​ട​സ്സ​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും, പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​മെ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ​ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ധീ​ർ ചോ​യ്സ്, സെ​ക്ര​ട്ട​റി ര​ഞ്ജു ശേ​ഖ​ർ, ശ്രീ​ജ, ഇ​സ്ഹാ​ഖ് ചോ​ച്ച​യി​ൽ, സൈ​ബു സാ​ബു, ജ​വാ​ദ് ഷാ, ​ഇ​ജാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Frequent power outages: Traders besiege KSEB office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.