‘കുട്ടിത്തലക്കിരിക്കട്ടെ കരുതൽ’ കുട്ടികൾക്കായി നടത്തുന്ന ഹെൽമെറ്റ് ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി മന്ത്രി ബിന്ദു കൃഷ്ണ സ്കൂട്ടറിൽ മാതാവുമായി എത്തിയ കുട്ടിയെ ഹെൽമെറ്റ് ധരിപ്പിക്കുന്നു
‘കൊല്ലം: ഗതാഗത നിയമാവബോധം കുട്ടികളില്‍ വളര്‍ത്തുംവിധമുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെ ഹെല്‍മെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ല ശിശുക്ഷേമ സമിതി നടപ്പാക്കുന്ന ‘കുഞ്ഞ് ജീവനാണ്, നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്, കുട്ടികൾക്കും വേണം ഹെൽമറ്റ് ’ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമപാലനം ചെറുപ്രായത്തിലേ ശീലിക്കണം.
ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പാക്കുകയുംവേണം. നിരത്തുകളില്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും മുന്‍കൈയെടുക്കണം. പുതിയ ഗതാഗതസംസ്ക്കാരം രൂപപെടുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രചാരകരായിമാറാന് വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് ഈ സന്ദേശവുമായി ഒരു സംഘടന ജില്ലയിലെ സ്കൂളുകളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്. മാതൃകാ പ്രവർത്തനത്തിന്റെ ഭാഗമായി നാല് കുട്ടികൾക്ക് മന്ത്രി ഹെൽമറ്റ് സമ്മാനിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 1000 കുട്ടികൾക്ക് ഹെൽമറ്റ് നൽകുമെന്ന് സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് അറിയിച്ചു.
ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഷീബ ആന്റണി അധ്യക്ഷത വഹിച്ചു. കൊല്ലം എ.എസ്.പി എസ്. ഷാജി ബോധവത്ക്കരണ സന്ദേശം നൽകി. സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, ജോയിന്റ് ആര്.ടി.ഒ ആര്. ശരത്ചന്ദ്രന്, ശിശുക്ഷേമ സമിതി ട്രഷറർ എൻ. അജിത് പ്രസാദ്, നിർവാഹക സമിതിയംഗങ്ങൾ കറവൂർ എൽ. വർഗ്ഗീസ്, ആർ. മനോജ്, പി.ടി.എ പ്രസിഡന്റ് ആര്. വൈശാഖ്, വൈസ് പ്രസിഡന്റ് ഹരി ലാൽ, പ്രധാനാധ്യാപിക വിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.