റിയാദ്: കരുനാഗപ്പള്ളി നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ ‘മൈത്രി’യുടെ 21-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന ഈ വർഷത്തെ ‘മൈത്രി കർമ പുരസ്കാരം’ കേരള വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് സമ്മാനിക്കും. ഒക്ടോബർ 30ന് വൈകിട്ട് ഏഴിന് റിയാദ് എക്സിറ്റ് 28ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘മൈത്രി കേരളീയം –2026’ ചടങ്ങിൽ മന്ത്രി മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങും.
2005ൽ പ്രവർത്തനം ആരംഭിച്ച മൈത്രി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ രംഗത്ത് സജീവമാണ്. കരുനാഗപ്പള്ളി സ്വദേശികളുടെ കൂട്ടായ്മയാണെങ്കിലും അശരണർക്കും നിർധനർക്കും താങ്ങാവുന്നതോടൊപ്പം ദേശ-ഭാഷാ വ്യത്യാസമില്ലാതെ റിയാദിലെ പ്രവാസി സമൂഹത്തിന് ആവശ്യമായ സേവനങ്ങളുമായി മുന്നിട്ടിറങ്ങാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി അതിഥി ഗായികയ്ക്കൊപ്പം റിയാദിലെ പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളയും വൈവിധ്യമാർന്ന കലാ-നൃത്ത പരിപാടികളും അരങ്ങേറും. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് മൈത്രി ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരിൽ, മുഹമ്മദ് സാദിഖ്, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ മജീദ്, ബാലു കുട്ടൻ, നസീർ ഖാൻ, സാബു കല്ലേലിഭാഗം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.