-ചിത്രം- കിഴക്കേ കല്ലട: വേരാന്നൂർ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മിടിപ്പിലാപ്പള്ളി മഠം വാസുദേവ സോമയാജിപ്പാടിന്‍റെയും ക്ഷേത്രം മേൽശാന്തി ഐവർകാല സോമയാജിപ്പാടിന്‍റെയും ഐവർകാല ആദിശമംഗലത്ത് ടി.എസ്. അമിത് കുമാറിന്‍റെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ദേവസ്വം അസി. കമീഷണർ വിജയൻപിള്ള, സബ്ഗ്രൂപ് ഓഫിസർ ദിലീപ് കുമാർ, ഉപദേശക സമിതി പ്രസിഡന്‍റ് ഋഷി ഗോപാൽ, സെക്രട്ടറി സി.പി. ഹരികിഷൻ, ട്രഷറർ വിഷ്ണു കല്ലട എന്നിവർ നേതൃത്വം നൽകി. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം 24ന് ആറാട്ടോടെ സമാപിക്കും. സൗജന്യ ബോക്സിങ് പരിശീലനം പെരിനാട്: ബോക്സിങ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥി-വിദ്യാർഥിനികൾ പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലുള്ള ബോക്സിങ് അക്കാദമിയിൽ അഭിമുഖത്തിനായി എത്തണം. 23, 24 തീയതികളിൽ രാവിലെ 8.30 മുതൽ 10.30 വരെയാണ് അഭിമുഖം. ആധാർ കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതുക. ഫോൺ: 77087 58461.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.