സത്താർ വാലേൽ അനുസ്മരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും

കരുനാഗപ്പള്ളി : ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സത്താർ വാലേൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്‍റ് ശിവദാസൻ സോളാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ബി. പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, നാസർപോച്ചയിൽ, ആർ. ശരവണശേഖർ, സജീബ ന്യൂഫാഷൻ, ഹനീഫ ഷൈൻ, ഇസ്മായിൽ മാർവൽ, റാഷിദ് വാലേൽ, അബ്ദുൽ വഹാബ് അറേബ്യൻ, ജയകുമാർ പേരൂർ, അഷ്റഫ് തോപ്പിൽ, ഷാജഹാൻ ലുലു, ഷോബിൻ മഹാദേവ എന്നിവർ സംസാരിച്ചു. ചിത്രം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ കരുനാഗപ്പള്ളി യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സത്താർ വാലേൽ അനുസ്മരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.