ചവറ: ഖുർആൻ പഠനവേദിയുടെ ആഭിമുഖ്യത്തിൽ കൊട്ടുകാട് അബ്ദുൽ സലാം മുസ്ലിയാർ രചിച്ച 'മുത്തു നബിയുടെ സമ്മാനം' പുസ്തകം കൊട്ടുകാട് ജമാഅത്ത് പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദിന് നൽകി ചീഫ് ഇമാം അബ്ദുൽ അസീസ് ശാമിൽ ഇർഫാനി ആട്ടീരി തങ്ങൾ പ്രകാശനം നിർവഹിച്ചു. മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി സഫറുല്ല ഖാൻ, ഹിഫ്ള് കോളജ് പ്രിൻസിപ്പൽ ഹനീഫാ സഖാഫി, നാസർ പോച്ചയിൽ, അബ്ദുൽ വഹാബ്, നാസർ അമ്പീത്തറ, വൈ. നാഷാദ്, ഷിഹാബ് പണയിൽ, സലിം, ബാദറുൽ മുനീർ എന്നിവർ സംസാരിച്ചു. പന്മന ആശ്രമം ശ്രീവിദ്യാധിരാജ പുരസ്കാരം കൊല്ലം: കാലാതിവർത്തിയായ സംഭാവനകൾക്ക് പന്മന ആശ്രമം നല്കുന്ന ശ്രീവിദ്യാധിരാജ പുരസ്കാരം ഡോ. എ.എം. ഉണ്ണികൃഷ്ണന്. 'ചട്ടമ്പിസ്വാമിപഠനങ്ങൾ' ഗ്രന്ഥം തയാറാക്കിയതിനാണ് സമ്മാനം. മേയ് രണ്ടിന് പന്മന ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പുരസ്കാരം നല്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.