കുണ്ടറ: കുരിശിലേറ്റും മുമ്പ് ജറൂസലമിലേക്ക് കഴുതപ്പുറത്ത് വന്ന യേശുക്രിസ്തുവിന്‍റെ വഴിത്താരകളിലാകെ ഒലിവ് മരക്കൊമ്പുകളും ഈന്തപ്പനയോലകളും വിരിച്ച് ഓശാന പാടി വിശ്വാസമൂഹം ആദരിച്ചതിന്‍റെ ഓര്‍മയാണ് കുരുത്തോലപ്പെരുന്നാള്‍. ഓശാന ഞായറോടെ ക്രൈസ്തവവിശ്വാസികള്‍ വിശുദ്ധവാരത്തിലേക്ക് കടക്കുകയാണ്. ഓശാന ഞായര്‍ ആചരണത്തിന്‍റെ ഭാഗമായി പള്ളികളില്‍ പ്രത്യേക ആരാധനയും കുരുത്തോല ഏന്തിയുള്ള പ്രദക്ഷിണങ്ങളും നടന്നു. നാന്തിരിക്കല്‍ സെന്‍റ് റീത്താസ് പള്ളിയില്‍ ഇടവക വികാരി ഫാ. വിമല്‍കുമാര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബേബി അഗസ്റ്റിന്‍, ഹരോള്‍ഡ്, റാഫി, വില്‍സണ്‍, ബിനോയ്, റീത്ത എന്നിവര്‍ കുരുത്തോല പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ദേവായത്തില്‍ ഇടവക വികാരി ഫാ. ടോമി കമാന്‍സ്, അസി. വികാരി ഫാ. ഡോമിനിക് ബെന്നി, കൈക്കാരന്‍ ബില്‍കുമാര്‍, സെക്രട്ടറി അഗസ്റ്റിന്‍, അനില്‍കുമാര്‍, സില്‍വരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം നാന്തിരിക്കല്‍ സെന്‍റ് റീത്താസ് ചര്‍ച്ചില്‍ നടന്ന കുരുത്തോല പ്രദക്ഷിണം-കുണ്ടറ-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.