ഭാര്യാപിതാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: ഭാര്യാപിതാവിനെ കുത്തിപ്പരിക്കേൽപിച്ച സംഘത്തിലെ രണ്ടുപേരെ പള്ളിത്തോട്ടം പൊലീസ്​ അറസ്റ്റ് ചെയ്തു. മൂതാക്കര സൂനാമി ഫ്ലാറ്റ്-62 ൽ മാക്സ്​വെൽ (34- ടിനു), മൂതാക്കര നസ്രത്ത് ഭവനിൽ സ്ലം കോളനി-97ൽ എസ്. രമേശ് (34) എന്നിവരാണ് പിടിയിലായത്. പള്ളിത്തോട്ടം ഗലീലിയോ നഗർ-37ൽ മർസിലിനാണ്​ (63) കുത്തേറ്റത്. സ്വത്ത് ഭാഗം വെക്കുന്നതിലെ തർക്കത്തെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 ഓടെ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യാ പിതാവ്​ മർസിലിനെ ഒന്നാം പ്രതി ചവിട്ടിയുണർത്തി നെഞ്ചിൽ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പള്ളിത്തോട്ടം ഇൻസ്​പെക്ടർ ഫയാസിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അനിൽ ബേസിൽ, യേശുദാസ്​, ജാക്സൺ എസ്​.സി.പി.ഒമാരായ സ്​ക്ലോബിൻ, അനീഷ്, ജൂഡ് സി.പി.ഒ സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.