മധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും പിടിയിൽ

ചിത്രം - കൊല്ലം: മധ്യവയസ്കന്‍റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കന്‍റോൺമെന്‍റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസ്​ (മനു-32 )ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് 26ന് ബൈക്കിന് കൈ കാണിച്ച മധ്യവയസ്​കനെ പാരിപ്പള്ളിയിലെത്തിച്ച്​ മദ്യപിപ്പിച്ച ശേഷം എ.ടി.എം കാർഡ് മോഷ്​ടിച്ച് 45,000 രൂപ കൈക്കലാക്കുകയും സ്വർണമാല മോഷ്​ടിച്ച്​ വഴിയിലുപേക്ഷിക്കുകയുമായിരുന്നു. പ്രതികളിലൊരാൾ നേരത്തേ പിടിയിലായിരുന്നു. ഈസ്റ്റ് ഇൻസ്​പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ രതീഷ്കുമാർ, അഷ്റഫ്, ബാലചന്ദ്രൻ, ജയലാൽ, ജെയിംസ്​ എസ്​.സി.പി.ഒ മാരായ സജീവ്, പ്രജേഷ് സി.പി.ഒമാരായ സുനീഷ്, അനു, ശ്യാം, രമേശ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.