ക്ഷയരോഗ പ്രതിരോധം; എൻ.എസ്​ സഹകരണ ആശുപത്രിയുടെ മാതൃക പഠിക്കാൻ അന്തർദേശീയ സംഘം

കൊല്ലം: എൻ.എസ്​ സഹകരണ ആശുപത്രിയുടെ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് പഠിക്കാൻ ആരോഗ്യ മേഖലയിലെ അന്തർദേശീയ ഏജൻസികളുടെ പഠനസംഘം എത്തി. മൂന്ന് വർഷമായി ജില്ലയിലെ മികച്ച ടി.ബി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത് എൻ.എസ്​ ആശുപത്രിയാണ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യു.ജെ.സി ഫൗണ്ടേഷനിലെയും (വില്യം ജെ. ക്ലിന്‍റൻ ഫൗണ്ടേഷൻ), ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീത്തിലെയും (ജോയന്‍റ് എഫോർട്ട് ഫോർ എലിമിനേഷൻ ഓഫ് ടി.ബി) പ്രതിനിധികൾ ചൊവ്വാഴ്ചയാണ് ആശുപത്രിയിലെത്തിയത്. പ്രതിനിധികളായ ഡോ. പ്രഭാകരൻ, വിദ്യ, ദീപക്, രാകേഷ് രാമചന്ദ്രൻ, ഡോ. റോഷ്ന സണ്ണി എന്നിവർ ആശുപത്രി സീനിയർ പൾമനോളജിസ്റ്റ് ഡോ. എസ്​. സോണിയ, മറ്റ് ഡോക്ടർമാർ, ടെക്നീഷ്യൻമാർ എന്നിവരുമായി ചർച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.