ജില്ല കൺവെൻഷൻ

കൊല്ലം: ജനാധിപത്യ കേരള കോൺഗ്രസ് ശനിയാഴ്ച നടക്കും. ചിന്നക്കട സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ ഉച്ചക്ക്​ 2.30ന്​ വൈസ് ചെയർമാൻ ആന്റണി രാജു ഉദ്​ഘാടനം ചെയ്യും. മന്ത്രിക്കും ടെൽക്ക് ചെയർമാൻ പി.സി. ജോസഫ്, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് തോമസ് എന്നിവർക്ക് സ്വീകരണവും നല്കും. ജില്ല പ്രസിഡന്റ് അഡ്വ. എച്ച്. രാജു, ജനറൽ സെക്രട്ടറിമാരായ ആർതർ ലോറൺസ്, പുത്തൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അഡ്വ.എച്ച്. രാജു, മംഗലത്ത് ചന്ദ്രശേഖരൻ പിള്ള, എ. ഫിലിപ്പോസ്, ആർതർ ലോറൻസ്, കെ. രാജൻ എഫ്. ജെ. അൽഫോൺസ്, ജോൺസൺ ജോളിയിൽ, കൈയ്ക്കൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.