ചിത്രം- കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ പി.ജി കോഴ്സുകളിൽ അറബിക് വിഷയം ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലർ ഡോ. മുബാറക്ക് പാഷക്ക് നിവേദനം നൽകി. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അറബിക് പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിനും ബി.എഡ് കോഴ്സുകൾ ആരംഭിക്കുമ്പോൾ അറബിക് ഓപ്ഷൻ കൂടി ഉൾപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, എം. സലാഹുദ്ദീൻ, നിഹാസ് കടയ്ക്കൽ, അൻവർ പള്ളിക്കൽ, അൻസാർ ചിതറ, എം. സൈഫുദ്ദീൻ, മുഈനുദ്ദീൻ, നാദർഷ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.