കൊട്ടാരക്കര മാർക്കറ്റ് നിർമാണം മേയ് ആദ്യവാരം തുടങ്ങും

കൊട്ടാരക്കര: കിഫ്ബിയിൽ നിന്ന് 5.25 കോടി രൂപ അനുവദിച്ച ഹൈടെക് മാർക്കറ്റിന്‍റെ നിർമാണം മേയ് ആദ്യവാരം ആരംഭിക്കാൻ ധാരണ. കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ സാന്നിധ്യത്തിൽ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. നഗരസഭാധ്യക്ഷൻ എ. ഷാജു, നിർമാണച്ചുമതലയുള്ള കേരള സ്‌റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷേക്ക് പരീത്, എക്സി. എൻജിനീയർ ഷിലു, മനു, ജയസിംഗൻ, ധന്യമാ​ഹേ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.