കഞ്ചാവ് കച്ചവടത്തിലെ കുടിപ്പക; യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കൊട്ടാരക്കര: കഞ്ചാവ് കച്ചവടത്തിലെ കുടിപ്പകയിൽ യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി. ചക്കുവരയ്ക്കൽ പ്രണവം വീട്ടിൽ ഗോകുലിനെ (27) ആക്രമിച്ച കേസിൽ എഴുകോൺ കാക്കക്കാട്ടൂർ രാമനിലയത്തിൽ രാഹുൽ രാജ് (27) , കൊട്ടാരക്കര വല്ലം ജയഭവനത്തിൽ വൈശാഖ് (27), കൊട്ടാരക്കര പുത്തയത്ത് പുത്തൻ വീട് കിഴക്കേക്കര വിഷ്ണുഭവനിൽ കൊച്ചു വിഷ്ണു (26), മുസ്​ലിം സ്ട്രീറ്റ് അഫ്സൽ മൻസിലിൽ അഫ്സൽ (20), കൊട്ടാരക്കര വല്ലം പടിഞ്ഞാറ്റിൻകര ആവിയോട്ട് പുത്തൻ വീട്ടിൽ രഞ്ജിത്ത് (20) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കച്ചവടം നടത്തിയത് വിലക്കിയതിന്​ പ്രതികളുമായി രണ്ടു ദിവസം മുമ്പ് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.