ബീഡി വാങ്ങാൻ പണം നൽകാത്തതിന് മൂക്ക് തകർത്ത സംഘത്തിലെ ഒരാൾ പിടിയിൽ

കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്‍റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. ശക്തികുളങ്ങര കന്നിമേൽ ഐശ്വര്യ നഗർ പെരിക്കുഴി ഹൗസിൽ ശ്യാം സുനിൽ (22) ആണ് പിടിയിലായത്. കഴിഞ്ഞ 23ന് ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ശക്തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ ഷാജഹാൻ, എ.എസ്.ഐ മാരായ പ്രദീപ്, ഡാർവിൻ, എസ്.സി.പി.ഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.