ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം: എൻ.എഫ്.സി വെള്ളിമൺ ജേതാക്കൾ

കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്‍റെ ഗെയിം ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ എൻ.എഫ്.സി വെള്ളിമൺ ഒന്നാം സ്ഥാനവും എഫ്.സി കൊല്ലം രണ്ടാം സ്ഥാനവും നേടി. കുണ്ടറ കെർഫിൽ നടന്ന മത്സരം ജില്ല പഞ്ചായത്തംഗം എൻ.എസ്​. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജയദേവി മോഹൻ, വൈസ്​ പ്രസിഡന്‍റ്​ ദിനേശ്, ആരോഗ്യസമിതി അധ്യക്ഷ ഈജീന്ദ്രലേഖ, വികസനസമിതി അധ്യക്ഷ ഷീലാകുമാരി, ബ്ലോക്ക് അംഗം മഠത്തിൽ സുനി, സെക്രട്ടറി സി. രമ്യ എന്നിവർ സംസാരിച്ചു. 32 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഐ.ഡി.പി.ഡബ്ല്യു.എ രൂപവത്​കരണയോഗം കുണ്ടറ: ഇന്‍റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ്​ അസോസിയേഷൻ കുണ്ടറ മേഖല സമ്മേളനം ഇളമ്പള്ളൂർ എയിംസ്​ ബോധിയിൽ നടന്നു. കൊല്ലം താലൂക്ക് ജോയന്‍റ്​ സെക്രട്ടറി ഹുമയൂൺ ഹബീബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ സാം പാലുവിള അധ്യക്ഷതവഹിച്ചു. ടി.കെ. ഷൈൻ, ജില്ല വൈസ്​ പ്രസിഡന്‍റ്​ സീമ സന്തോഷ്, ജി. സുനിൽ, റഹിം, എസ്​. സുനിൽ, സംസ്ഥാന വനിത വിങ് കൺവീനർ സുമശങ്കർ, സെക്രട്ടറി അജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.