ഉത്സവത്തിനിടെ സംഘർഷം: മൂന്നുപേർ പിടിയിൽ

ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിലെ മൂന്ന് പ്രതികൾ പിടിയിൽ. മൈനാഗപ്പള്ളി കോവൂർ സ്വദേശി അമൽ, ഓച്ചിറ ക്ലാപ്പന സ്വദേശി ദേവനാരായണൻ, പടിഞ്ഞാറേ കല്ലട വലിയപാടം സ്വദേശി പ്രിൻസ് എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട ഡി.ബി കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് വിദ്യാർഥി സംഘർഷമുണ്ടായിരുന്നു. ഇതിനെതുടർന്ന് വിദ്യാർഥികളുടെ വീട് കയറി അക്രമം വരെയുണ്ടായി. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞദിവസം നടന്ന മലനട ഉത്സവത്തിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരായ അൻസിൽ, കുത്തുബുദ്ദീൻ എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.