കൊല്ലം: തൊഴിലാളി സംഘടനകളുടെയും സർവിസ് സംഘടനകളുടെ കോൺഫെഡറേഷനുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന പണിമുടക്ക് സർക്കാർ ഓഫിസുകളിലും വിദ്യാലയങ്ങളിലും സമ്പൂർണം. ആദ്യദിനം ജില്ലയിലെ 1422 സർക്കാർ ഓഫിസുകളിൽ 1228 എണ്ണവും 842 സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 830 എണ്ണവും പൂർണമായി അടഞ്ഞുകിടന്നു. 13871 സർക്കാർ ജീവനക്കാരിൽ 13250 പേരും 12821 അധ്യാപകരിൽ 11385 പേരും പണിമുടക്കി. കൊല്ലം കോർപറേഷനിലെ 377 ജീവനക്കാരിൽ ഒരാൾ മാത്രമാണ് ജോലിക്ക് ഹാജരായത്. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ നഗരസഭ കാര്യാലയങ്ങൾ അടഞ്ഞുകിടന്നു. പി.എസ്.സി ജില്ല, മേഖലാ ഓഫിസുകളിലെ 94 ജീവനക്കാരിൽ രണ്ട് പേർ മാത്രം ഹാജരായി. ജില്ലയിലെ രണ്ട് ഗവ. കോളജുകളും അടഞ്ഞുകിടന്നു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്‍റെയും അധ്യാപക സർവിസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ പണിമുടക്ക് കേന്ദ്രങ്ങളിലേക്ക് പ്രകടനം നടത്തി. കൊല്ലത്ത് എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. സുശീല, ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ എസ്. ഓമനക്കുട്ടൻ, ജോയന്‍റ് കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് കെ. ഷാനവാസ് ഖാൻ, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ജി.കെ. ഹരികുമാർ, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്‍റ് എൻ.എസ്. ഷൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.