യന്ത്രാധിഷ്ഠിത നക്ഷത്ര പഠനങ്ങളുടെ ക്ലാസ് തുടങ്ങി

ചിത്രം - കൊല്ലം: ഖുർആൻ സിദ്ധാന്തിക്കുന്ന നക്ഷത്രങ്ങളുടെ പഠനത്തിനായി മൈലാപ്പൂര് തരീഖത്ത് പള്ളി അങ്കണത്തിൽ സ്ഥാപിച്ച നക്ഷത്രപഠനയന്ത്രം ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങി. യന്ത്രത്തിന്‍റെ സ്ഥാപകനായ വാനശാസ്​ത്ര മാതൃകാധ്യാപകൻ മൈലാപ്പൂര് ഷൗക്കത്താലി മൗലവി നിരൂപണക്ലാസിന് നേതൃത്വം നൽകി. റിട്ട. മെഡിക്കൽ ഓഫിസർ ഡോ. പി.എ. അബ്ദുൽ മജീദ് ലബ്ബ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ഇസ്​ലാംമത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. എ. മുറാദ് തങ്ങൾ ബാഖവി പരവൂർ, ഹുസൈൻ തങ്ങൾ ചാത്തന്നൂർ, മുഹമ്മദ് അഹ്സനി കോഴിക്കോട്, അബ്ദുൽ റഹ്മാൻ കോയ അയത്തിൽ, ജനറൽ സെക്രട്ടറി എ.എം. റാഫി, മുഹമ്മദ് സാജിദ് മന്നാനി, എസ്​. അബ്ദുൽ അസീസ്, സാജിദ് മന്നാനി ​എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.