ഭിന്നശേഷി സംവരണം; സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തണം

കരുനാഗപ്പള്ളി: സർക്കാർ സർവിസിൽ നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തി നിയമനം നടത്തണമെന്ന് ജമാഅത്ത്​ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് കുറ്റിയിൽ നിസാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് ജലീൽ കോട്ടക്കര അധ്യക്ഷത വഹിച്ചു. എച്ച്. സലാഹുദീൻ ബായി, പറമ്പിൽ സുബൈർ, സിദ്ദിഖ് ഇംപീരിയൽ, റഹീം ചെങ്ങഴത്ത്, മെഹർഖാൻ ചേന്നല്ലൂർ, സൈനുദ്ദീൻ തഴവാശ്ശേരി, കണ്ണാടിയിൽ നസീർ, സൈനുദ്ദീൻ ആദിനാട്, അസീസ് അൽമനാർ, സ്വെഞ്ചുറി നിസാർ, സി.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.