സ്വാതന്ത്ര്യസമര സേനാനിക്ക് അന്തിമോപചാരം

കൊല്ലം: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി വി. ഭാസ്‌കരന് മന്ത്രി ജെ. ചിഞ്ചുറാണി അന്തിമോപചാരമര്‍പ്പിച്ചു. ഉളിയക്കോവിലിലെ വസതിയിലെത്തിയാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചത്. ജില്ല ഭരണകൂടത്തിന് വേണ്ടി കലക്ടര്‍ അഫ്സാന പര്‍വീണ്‍, എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ എന്നിവരും പുഷ്പചക്രം അര്‍പ്പിച്ചു. എ.ഡി.എം ആര്‍. ബീനാറാണി, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവരും ആദരാഞ്ജലികളര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.