ഹരിതമാകണം തെരഞ്ഞെടുപ്പ്​; നടപടികളുമായി ശുചിത്വ മിഷൻ

​തൊ​ടു​പു​ഴ: നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2025-ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തി​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു. ഈ ​മാ​തൃ​ക​യു​ടെ തു​ട​ർ​ച്ച​യാ​യി, തി​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി പ​രി​സ്ഥി​തി​ക്ക് നാ​ശം സം​ഭ​വി​ക്കാ​തി​രി​ക്കാ​നും മാ​ലി​ന്യം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​നം ഇ​ത്ത​വ​ണ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലും ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, ഹോ​ർ​ഡി​ങ്ങു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ക​മാ​ന​ങ്ങ​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി പി.​വി.​സി ഫ്ല​ക്സ്, പോ​ളി​സ്റ്റ​ർ, നൈ​ലോ​ൺ, കൊ​റി​യ​ൻ ക്ലോ​ത്ത്, പ്ലാ​സ്റ്റി​ക് കോ​ട്ടി​ങ് ഉ​ള്ള തു​ണി തു​ട​ങ്ങി പു​നഃ​ചം​ക്ര​മ​ണം സാ​ധ്യ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം.

പ​ക​രം, സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച പു​നഃ​ചം​ക്ര​മ​ണ യോ​ഗ്യ​മാ​യ പോ​ളി​എ​തി​ലീ​ൻ അ​ല്ലെ​ങ്കി​ൽ 100 ശ​ത​മാ​നം കോ​ട്ട​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​ന​റു​ക​ൾ പോ​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.

പ്ര​ചാ​ര​ണ​ത്തി​നു​ൾ​പ്പെ​ടെ ബാ​ന​റു​ക​ളി​ൽ പ്രി​ന്റി​ങ് യൂ​ണി​റ്റി​ന്റെ പേ​ര്, ന​മ്പ​ർ, കേ​ര​ള സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ർ അ​ല്ലെ​ങ്കി​ൽ ക്യൂ. ​ആ​ർ. കോ​ഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ ക്യു ​ആ​ർ കോ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ബോ​ർ​ഡു​ക​ളോ ഹോ​ർ​ഡി​ങ്ങു​ക​ളോ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 9446700800 എ​ന്ന സിം​ഗി​ൾ വാ​ട്സാ​പ്പ് ന​മ്പ​റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.

Tags:    
News Summary - Elections should be green; Cleanliness Mission with measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.