അ​ജീ​ഷ് മാതാപിതാക്കളെ കൊന്നത് ലഹരിവാങ്ങാൻ എടുത്ത ലോ​ണ്‍ ആ​പ്പ് വായ്പ തിരിച്ചടവിന് പണം നല്‍കാത്തതിന്റെ പേരിൽ

നെ​ടു​ങ്ക​ണ്ടം: എ​ഴു​കും​വ​യ​ലി​ലെ ഇ​ര​ട്ട​​ക്കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം മാ​താ​പി​താ​ക്ക​ളോ​ട് പ​ണം അ​വ​ശ്യ​പ്പെ​ട്ട​ത് ന​ല്‍കാ​ത്ത​തി​ലെ വൈ​രാ​ഗ്യം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന അ​ജീ​ഷ് സം​ഭ​വ ദി​വ​സം പ​ക​ല്‍ മാ​താ​പി​താ​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് കൊ​ടു​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​കോ​പി​ത​നാ​യി. തു​ട​ര്‍ന്ന് ഇ​രു​വ​രെ​യും രാ​ത്രി​യി​ല്‍ വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ വി​വി​ധ ലോ​ണ്‍ ആ​പ്പു​ക​ളി​ല്‍നി​ന്ന് വാ​യ്പ എ​ടു​ത്തി​രു​ന്നു. മ​ദ്യ​വും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളും വാ​ങ്ങാ​നാ​ണ് പ​ണം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത് പ്ര​തി​യെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു. അ​ജീ​ഷ് യു.​പി.​ഐ ഉ​പ​യോ​ഗി​ച്ച് പ​ണം എ​ടു​ക്കാ​തി​രി​ക്കാ​ന്‍ അ​മ്മ വ​ത്സ​മ്മ ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വി​നാ​ണ് അ​ജീ​ഷ് മാ​താ​പി​താ​ക്ക​ളോ​ട് പ​ണം അ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ല​പ്പോ​ഴും മാ​താ​പി​താ​ക്ക​ള്‍ വാ​യ്പ തി​രി​ച്ച​ട​വി​ന് പ​ണം ന​ൽ​കി​യി​രു​ന്നു. മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തി​രു​ന്ന പ്ര​തി പ​ല​രു​ടെ പ​ക്ക​ല്‍നി​ന്നും പ​ണം വാ​യ്പ വാ​ങ്ങി​യി​രു​ന്നു. പ​ല ആ​പ്പു​ക​ളി​ല്‍ നി​ന്നാ​യി വ​ലി​യ സം​ഖ്യ ബാ​ധ്യ​ത​യു​ണ്ട്. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ അ​ജീ​ഷി​ന് മു​മ്പ് ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ ന​ല്‍കി​യി​രു​ന്ന​തി​ല്‍ ഇ​യാ​ള്‍ക്ക് മാ​താ​പി​താ​ക്ക​ളോ​ടും ചി​ല ബ​ന്ധു​ക്ക​ളോ​ടും വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. എ​ഴു​കും​വ​യ​ല്‍ പാ​റ​ത്ത​റ​യി​ല്‍ ആ​ന്റ​ണി (59), ഭാ​ര്യ വ​ത്സ​മ്മ (55) എ​ന്നി​വ​രെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് അ​ജീ​ഷ് കു​ത്തി​ക്കൊ​ല​പ്പ​ടു​ത്തി​യ​ത്.

Tags:    
News Summary - nedunkandam familicide loan app drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.