അവശനിലയിലായ മലയപ്പനെ മഞ്ചൽ കെട്ടി ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു
തൊടുപുഴ: ഇടമലക്കുടിയിലെ വയോധികനെ ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടുപോയ സംഭവത്തിൽ പട്ടികജാതി വകുപ്പ് മന്ത്രി കെ.എ. തുളസി റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ല ട്രൈബൽ ഓഫിസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റോഡുകളുടെ ശോച്യാവസ്ഥ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് . യാത്രാദുരിതത്തിന് ഉടനടി പരിഹാരം ഉണ്ടാകണമെന്നാണ് ഇടമലക്കുടി നിവാസികളുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് രോഗം വന്ന് അവശനിലയിലായ ഗൂഡല്ലാർ കുടിയിലെ മാലയപ്പനെ (75) മരക്കമ്പിൽ തുണി കെട്ടി എട് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഗൂഡല്ലൂർ കുടിയിൽനിന്നും ആനക്കുളത്തേക്കുള്ള അഞ്ച് കിലോമീറ്റർ റോഡ് യാഥാർഥ്യമായാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനായി പഞ്ചായത്ത് പത്ത് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉൾപ്പെടെ തടസ്സം നിൽക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.