ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന

ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ എ​ല്ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും 2026-27 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ വാ​ര്‍ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം. 52 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, ര​ണ്ട് ന​ഗ​ര​സ​ഭ​ക​ള്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ 63 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​മി​തി അം​ഗീ​ക​രി​ച്ച​ത്.

ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍കി​യ​ത്. മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ ഡോ. ​പി. പ്ര​വീ​ണ്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച 33 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്. 5ന് ​ന​ട​ന്ന ആ​സൂ​ത്ര​ണ സ​മി​തി​യി​ല്‍ 30 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. പ​ദ്ധ​തി നി​ര്‍വ​ഹ​ണ​ത്തി​ന്റെ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ന്നും ഫ​ണ്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്താ​തെ പ​ദ്ധ​തി​ക​ള്‍ അ​തി​വേ​ഗം പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി ചെ​ല​വ് 100 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. വി​വി​ധ ഗ്രാ​ന്റു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണം. പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​ന​ത് വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നൂ​ത​ന മാ​ര്‍ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. ത​ന​ത് വ​രു​മാ​നം തീ​രെ കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കും. പ​ര​മാ​വ​ധി പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്ക​ണം. പ​ദ്ധ​തി പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണ സ​മി​തി വി​ല​യി​രു​ത്തു​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ മ​ലേ​റി​യ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​രെ എ​ത്തി​ക്കു​ന്ന ഏ​ജ​ന്റു​മാ​രു​ടെ​യും ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും നി​ര്‍ദേ​ശി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ജി​ല്ല​യി​ലെ​ത്തു​ന്ന ഓ​രോ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ​യും ര​ക്ത​സാം​പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Approval for amendment of local body annual plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.