തൊടുപുഴ: ഭക്ഷണ വിൽപനശാലകളിൽ വിലവിവര പട്ടികകൾ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് ജില്ലയിൽ പുല്ലുവില. രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം പ്രവർത്തിക്കുന്ന ജില്ലകയിലാണ് നൂറുകണക്കിന് ചെറുതും വലുതുമായ ഭക്ഷണ വിൽപന ശാലകൾ വിലവിവര പട്ടികകളില്ലാതെ പ്രവർത്തിക്കുന്നത്. വകുപ്പുതല ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾ പ്രഹസനമാകുന്നതും നിയമ നടപടികളിലെ വീഴ്ചകളുമാണ് നിയമവിരുദ്ധ പ്രവൃത്തികൾ തുടരാൻ സ്ഥാപന ഉടമകൾക്ക് തുണയാകുന്നതെന്നാണ് ആക്ഷേപമുയരുന്നത്.
ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ജില്ല/ താലൂക്കുതല ഉദ്യോഗസ്ഥര്‍ നടത്തുന്ന പൊതുവിപണി പരിശോധനയില്‍ തട്ടുകടകളിലും, ചെറുകിട ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, പട്ടികയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വല ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് ചട്ടം. ഇതോടൊപ്പം ക്രമക്കേടുകള്‍ കണ്ടെത്തുകയാണെങ്കില്‍ ജില്ല കലക്ടര്‍ മുഖാന്തരം നോട്ടീസ് നല്‍കി നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ഇതെല്ലാം പ്രഹസനമായി മാറുകയാണ്.
ഓണം, ശബരിമല അടക്കമുള്ള ഉത്സവ സീസണുകളില്‍ ജില്ല സപ്ലൈ ഓഫിസര്‍/താലൂക്ക് സപ്ലൈ ഓഫിസര്‍/ സിറ്റി റേഷനിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പൊതുവിപണി പരിശോധന നടത്താറുണ്ട്. ഇത്തരം പരിശോധനകളിൽ പേരിന് നടപടികൾ സ്വീകരിച്ച് വാർത്തക്കുറിപ്പുകളിറക്കി ഇവർ നടപടി അവസാനിപ്പിക്കുയാണെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.