സു​നി​ൽ, ഇ​ടു​ക്കി ഡാം ​നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ രാ​ജ​പ്പ​ൻ പ​ക​ർ​ത്തി​യ ഫോ​ട്ടോ

ഇ​ന്ന്​ ​ഫോ​ട്ടോ​ഗ്ര​ഫി ദി​നം; പി​താ​വെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ നി​ധി​പോ​ലെ സൂ​ക്ഷി​ച്ച്​ സു​നി​ൽ

ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ പി​താ​വ് പ​ക​ർ​ത്തി​യ, ഇ​ടു​ക്കി​യു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ്​ സു​നി​ൽ. 1950ക​ളി​ൽ പ​ഴ​യ​യൊ​രു കാ​മ​റ​യും തൂ​ക്കി ഇ​ടു​ക്കി​യി​ലെ​ത്തി​യ​താ​ണ് രാ​ജ​പ്പ​ൻ എ​ന്ന സു​നി​ലി​​ന്‍റെ പി​താ​വ്. ഇ​ടു​ക്കി ഡാം ​നി​ർ​മാ​ണ കാ​ല​ത്ത് വൈ​ദ്യു​തി ബോ​ർ​ഡ് അ​വ​രു​ടെ കെ​ട്ടി​ട​ത്തി​ൽ വ​ഞ്ചി​ക്ക വ​ല​യി​ൽ ഒ​രു സ്റ്റു​ഡി​യോ തു​ട​ങ്ങാ​ൻ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്തു. അ​ങ്ങ​നെ സെ​ൻ​ട്ര​ൽ എ​ന്ന പേ​രി​ൽ സ്റ്റു​ഡി​യോ തു​ട​ങ്ങി.

ഇ​ടു​ക്കി ഡാ​മി​ന് കൊ​ലു​മ്പ​ൻ ഭൂ​മി​പൂ​ജ ന​ട​ത്തി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ട​തു മു​ത​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ ചി​ത്ര​ങ്ങ​ളാ​ണ് രാ​ജ​പ്പ​ന്റെ ബ്ലാ​ക്ക് ആ​ൻ​ഡ്‌ വൈ​റ്റ് കാ​മ​റ ഒ​പ്പി​യെ​ടു​ത്ത്. വൈ​ദ്യു​തി ബോ​ർ​ഡി​നും ഡാം ​നി​ർ​മാ​ണ ക​രാ​റു​കാ​രാ​യ ഹി​ന്ദു​സ്ഥാ​ൻ ക​മ്പ​നി​ക്കും ആ​ദ്യ​ത്തെ ക​ല​ക്ട​ർ ബാ​ബു പോ​ളി​നു​മ​ല്ലാം സെ​ൻ​ട്ര​ൽ രാ​ജ​പ്പ​നാ​യി​രു​ന്നു ചി​ത്ര​മെ​ടു​ക്കാ​ൻ ആ​ശ്ര​യം. അ​ന്നൊ​ക്കെ പി​താ​വി​ന്റെ കൈ​യി​ൽ തൂ​ങ്ങി സു​നി​ലു​മു​ണ്ടാ​യി​രു​ന്നു.

2008ൽ ​പി​താ​വ് മ​രി​ച്ച​തോ​ടെ ആ ​പാ​ത​ത​ന്നെ സു​നി​ലും തു​ട​ർ​ന്നു. പി​താ​വ് കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ഇ​ന്നും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​കൂ​ടി​യാ​യ സു​നി​ൽ. വ​ഞ്ചി​ക്ക വ​ല​യി​ൽ തു​ട​ക്ക​മി​ട്ട സ്റ്റു​ഡി​യോ 60 വ​ർ​ഷ​മാ​യി ഇ​ന്നു തു​ട​രു​ന്നു. ഇ​തി​ന്റെ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഴ​യ ത​ല​മു​റ​ക്ക് ഓ​ർ​മ പു​തു​ക്കാ​നും പു​തി​യ ത​ല​മു​റ​ക്കും ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠി​ക്കാ​നും ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ സു​നി​ൽ. 

Tags:    
News Summary - Sunil treasures the pictures taken by his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.