വെ​ള്ള​മി​റ​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ഹോ​മി​യോ ആ​ശു​പ​ത്രി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​രി​ക്കു​ന്നു

വെള്ളപ്പൊക്കം; മൂവാറ്റുപുഴയിൽ 30 ലക്ഷം രൂപയുടെ കൃഷിനാശം

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർഷിക മേഖലക്ക് 30 ലക്ഷം രൂപയുടെ കൃഷിനാശം. വാഴ, കപ്പ, നെൽകൃഷി എന്നിവക്കാണ് നാശമുണ്ടായത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയിൽ 29.19 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മേഖലയിലെ 157 കർഷകരുടെ ഉപജീവനമാണ് പ്രതിസന്ധിയിലായത്.

ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായത് വാഴക്കർഷകർക്കാണ്. കുലച്ചതും കുലക്കാത്തതുമായ പതിനായിരക്കണക്കിന് വാഴകളാണ് കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചത്. 110 കർഷകരുടെ വാഴകൾ നശിച്ചതിലൂടെ ആകെ 25.40 ലക്ഷം രൂപയുടെ നഷ്ടമാണ് വാഴക്കൃഷി മേഖലയിൽ മാത്രം രേഖപ്പെടുത്തിയത്.

നെൽകർഷകരെയും പ്രളയം രൂക്ഷമായി ബാധിച്ചു. രണ്ട് കർഷകരുടെ രണ്ട് ഹെക്ടർ പ്രധാന നെൽവയലുകളിലെ കൃഷി പൂർണമായും നശിച്ചതിലൂടെ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കപ്പ കൃഷിയും, റബർ മരങ്ങളും നശിച്ചു. മരച്ചീനി കൃഷിയിൽ 39,000 രൂപയുടെയും റബർ മേഖലയിൽ 40,000 രൂപയുടെയും നഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രളയക്കെടുതിയിൽ വൻ നഷ്ടം നേരിട്ട കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യമാണുയരുന്നത്.

ചിലയിടങ്ങളിൽ വെ​ള്ള​മി​റ​ങ്ങി; ക്യാ​മ്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ വീ​ടു​ക​ളി​ലേ​ക്ക്​

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. ഇ​ലാ​ഹി​യ ന​ഗ​ർ, കാ​ള​ച്ച​ന്ത, കി​ഴ​ക്കേ​ക്ക​ര, ര​ണ്ടാ​ർ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മെ​ല്ലാം വെ​ള്ള​മി​റ​ങ്ങി. ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 80 വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി​യും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തു​ൾ​ക്കൊ​ണ്ട് വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ക്കാ​നും മാ​ലി​ന്യ​വും ച​ളി​യും നീ​ക്കം ചെ​യ്യാ​നും ന​ഗ​ര​സ​ഭ ക​രു​ത​ൽ എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യും കൈ​കോ​ർ​ത്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​ര​ക​വി​ഞ്ഞ പു​ഴ ക​ര​യി​ൽ അ​വ​ശേ​ഷി​പ്പി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Floods; Crop damage worth Rs 30 lakh in Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.