കുമ്പളം ടോൾ പ്ലാസയിൽ വാഹനക്കുരുക്ക്
കുമ്പളം ടോൾ പ്ലാസയിൽ വാഹനക്കുരുക്ക് പതിവായി
കുമ്പളം: ഇടപ്പള്ളി-അരൂർ ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നിര നീളുന്നു. രണ്ടാഴ്ചയിലധികമായി ടോൾ പ്ലാസയിൽ വാഹനങ്ങളുടെ മെല്ലെപ്പോക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഇതുമൂലം അവശ്യവാഹനങ്ങൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ വലയുകയാണ്.
ടോളിലെ സങ്കേതിക പ്രശ്‌നങ്ങളാണ് കുരുക്കിന് കാരണമെന്ന് പറയപ്പെടുന്നു. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ എടുക്കുമ്പോഴും ഏറെനേരം ക്യൂവിൽ കിടക്കേണ്ടിവരുന്നു. അത്യാവശ്യമായി സൈറൺ മുഴക്കി വന്നാലും ടോൾ ജീവനകാരുടെ സൗകര്യം നോക്കിയേ കടന്നുപോകാനാവൂവെന്ന സ്ഥിതിയാണെന്ന് ആക്ഷേപമുണ്ട്. എമർജൻസി എക്‌സിറ്റിനുവേണ്ടി പാത ഏർപ്പെടുത്താത്തതാണ് പ്രശ്നം. മുന്നിലുള്ള വാഹനങ്ങളിൽനിന്ന് ടോൾ പിരിച്ചശേഷം മാത്രമാണ് ആംബുലൻസുകൾക്കും കടന്നുപോകാനാകൂ. ദുരെനിന്ന് സൈറൺ മുഴക്കി വരുമ്പോൾ ക്യൂവിലുള്ള വാഹനങ്ങളെ ഒഴിവാക്കി അത്യാവശ്യ വാഹനങ്ങൾക്ക് വഴി നൽകാമെങ്കിലും എല്ലാ വാഹനങ്ങളിൽനിന്നും ടോൾ തുക പിരിച്ചശേഷമാണ് ആംബുലൻസുകൾ കടത്തിവിടുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ടോൾ കൊടുക്കേണ്ടാത്ത ഓട്ടോറിക്ഷയും ടൂവീലറുകളുമുൾപ്പെടെ കുരുക്കിൽപെടുന്നതും പതിവാണ്. കാൽനട യാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.