ഈ ജലഗതാഗതം ഇങ്ങനെ പോരാ; ബോട്ട്​ സർവിസുകൾ നിലക്കുമോ എന്ന ആശങ്കയിൽ യാത്രക്കാർ

മ​ട്ടാ​ഞ്ചേ​രി: വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യു​ടെ അ​ന്നും ഇ​ന്നു​മു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത മാ​ർ​ഗ​മാ​ണ് ബോ​ട്ട് സ​ർ​വി​സു​ക​ൾ. കു​റ​ഞ്ഞ യാ​ത്രാ​ദൈ​ർ​ഘ്യം, ചെ​റി​യ നി​ര​ക്ക്, ശു​ദ്ധ​വാ​യു ശ്വ​സി​ച്ചു​ള്ള യാ​ത്ര, ഗ​താ​ഗ​ത ത​ട​സ്സ​വും കു​ണ്ടി​ലും കു​ഴി​യി​ലും വീ​ഴാ​തെ​യു​ള്ള യാ​ത്ര തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ നാ​ട്ടു​കാ​ർ​ക്ക് ബോ​ട്ട് യാ​ത്ര​യെ പ്രി​യ​ങ്ക​ര​മാ​ക്കി​യ​ത്.

റോ​ഡ് ഗ​താ​ഗാ​ത സൗ​ക​ര്യം ഉ​ട​ലെ​ടു​ക്കും മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്ന ജ​ല​ഗ​താ​ഗ​ത യാ​ത്ര എ​ന്ന പ​ര​മ്പ​രാ​ഗ​ത പെ​രു​മാ​യും ഇ​തി​നോ​ട് ചേ​ർ​ത്ത്​ വെ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, നി​ല​വി​ൽ ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന് അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര പ്രാ​മു​ഖ്യം ന​ൽ​കാ​ത്ത​ത്​ ബോ​ട്ട്​ സ​ർ​വി​സു​ക​ൾ നി​ല​ക്കു​മോ എ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ളി​ൽ ഉ​ട​ലെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം അ​ട​ച്ച മ​ട്ടാ​ഞ്ചേ​രി ജെ​ട്ടി

രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യി പാ​സ​ഞ്ച​ർ ബോ​ട്ട് സ​ർ​വി​സ് ആ​രം​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ട്ടാ​ഞ്ചേ​രി ബോ​ട്ട് ജെ​ട്ടി. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​ത​ന്നെ ഇ​വി​ടെ​നി​ന്ന്​ സ​ർ​വി​സ് ആ​രം​ഭി​ച്ചി​രു​ന്നു. രാ​ജാ​വി​ന്റെ കോ​വി​ല​ക​ത്തി​ന്​ സ​മീ​പ​ത്ത് നി​ർ​മി​ച്ച ജെ​ട്ടി എ​ന്ന നി​ല​യി​ൽ കോ​വി​ല​ക​ത്തു ജെ​ട്ടി എ​ന്നാ​ണ്​ ആ​ദ്യം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. നാ​ട്ടു​കാ​ർ അ​ക്കാ​ല​ത്ത് സൗ​ക​ര്യാ​ർ​ത്ഥം കോ​ലോ​ത്ത് ജെ​ട്ടി എ​ന്നും വി​ളി​ച്ചു. ലോ​ക പൈ​തൃ​ക ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ്, ഡെ​ച്ച് പാ​ല​സ് എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളോ​ട് ചേ​ർ​ന്ന ജെ​ട്ടി നാ​ല് കോ​ടി രൂ​പ​യോ​ളം മു​ട​ക്കി ന​വീ​ക​രി​ച്ച് എ​ട്ടു​മാ​സം മു​മ്പ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തെ​ങ്കി​ലും ഏ​താ​നും​ദി​വ​സം മാ​ത്ര​മാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​യ​ത്. എ​ട്ട് മാ​സ​മാ​യി ബോ​ട്ട് ജെ​ട്ടി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്ന്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന യാ​തൊ​രു ല​ക്ഷ​ണ​വു​മി​ല്ല. കാ​യ​ലി​ൽ എ​ക്ക​ൽ അ​ടി​ഞ്ഞ​തി​നാ​ൽ ബോ​ട്ട് അ​ടു​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ക്ക​ൽ നീ​ക്കാ​ൻ മാ​ത്രം മൂ​ന്ന്​ കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യാ​ണ് ക​ണ​ക്ക്. പു​തി​യ സ​ർ​ക്കാ​ർ വ​ന്നി​ട്ടും ബോ​ട്ട് ജെ​ട്ടി​യു​ടെ കാ​ര്യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് നാ​ട്ടു​കാ​രും ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന ജെ​ട്ടി​ക്കാ​ണ് ഈ ​ഗ​തി​കേ​ട്. സ​മീ​പ​ത്ത് വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് ഉ​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന നി​ര​ക്ക് ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന​ത​ല്ല.

ക​മാ​ല ക​ട​വ് സ​ർ​വി​സ്  നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ഫോ​ർ​ട്ടു​കൊ​ച്ചി ക​മാ​ല ക​ട​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ളം ജെ​ട്ടി​യി​ലേ​ക്ക് ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്ന സ​ർ​വി​സ്​ കു​റ​ച്ചു​മാ​സ​ങ്ങ​ൾ മാ​ത്ര​മേ നീ​ണ്ടു​നി​ന്നു​ള്ളു. ഈ ​സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മു​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത​യ​ച്ചെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ ആ ​പ്ര​തീ​ക്ഷ അ​റ്റു.

ക​സ്റ്റം​സ് ജെ​ട്ടി​യി​ലും  സ​ർ​വി​സ്​ കു​റ​യു​ന്നു

ആ​യി​ര​ങ്ങ​ളാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി ക​സ്റ്റം​സ് ജെ​ട്ടി​യി​ൽ​നി​ന്നു​ള്ള ബോ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. വി​ദേ​ശി​ക​ള​ട​ക്കം സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​റെ​യാ​ണ്. അ​ടു​ത്ത കാ​ല​ത്ത് ന​വീ​ക​രി​ച്ച ജെ​ട്ടി​യാ​ണി​ത്. പ​ക്ഷേ, ഷെ​ഡ്യൂ​ൾ വി​ശ്വ​സി​ച്ച് യാ​ത്ര ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് എം.​എം. മു​ഹ​മ്മ​ദ് അ​ബ്ബാ​സ് പ​റ​യു​ന്ന​ത്. ഏ​ത് സ​മ​യ​വും ഷെ​ഡ്യൂ​ളു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കും. ബോ​ട്ടു​ക​ൾ ത​ക​രാ​റി​ലാ​യി എ​ന്ന​താ​കും വി​ശ​ദീ​ക​ര​ണം. സ​ർ​വി​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​മ്പോ​ൾ സ​മ​യ​ത്തി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​ത്​ ജോ​ലി​യെ​യ​ട​ക്കം ബാ​ധി​ക്കു​ന്നെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ബോ​ട്ടു​ക​ൾ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണ്​ പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സ​ർ​വി​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്ന​ത് ഇ​വി​ടെ​നി​ന്നു​ള്ള സ​ർ​വി​സ് പ​ടി​പ​ടി​യാ​യി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ എ​ന്നും നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു.

ഓ​രോ ഘ​ട്ട​ത്തി​ലും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ കാ​റ്റ​മ​റൈ​ൻ അ​ട​ക്കം നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​ള്ള ബോ​ട്ടു​ക​ൾ വ​രു​മ്പോ​ൾ ആ​ദ്യം ഫോ​ർ​ട്ടു​കൊ​ച്ചി​യെ പ​രി​ഗ​ണി​ക്കു​മെ​ങ്കി​ലും കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ് ഇ​വ മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്​ പ​തി​വെ​ന്ന്​ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. മേ​ഖ​ല​യി​ൽ സ​ർ​വി​സി​ന്​ സോ​ളാ​ർ ബോ​ട്ടു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ വ​രു​മ്പോ​ഴും ഇ​വ ഇ​വി​ടെ​ത്ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - Inadequate water transport: Passengers fear boat services may come to a halt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.