വൈദ്യുതി പ്രതിസന്ധിക്ക്​ പരിഹാരം; കലൂർ സബ്‌സ്റ്റേഷനിൽ 220 കെ.വി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

കൊ​ച്ചി: ക​ലൂ​ർ സ​ബ്‌​സ്റ്റേ​ഷ​നി​ലെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി 220 കെ.​വി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു. പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. ബ്ര​ഹ്മ​പു​രം സ​ബ്‌​സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള 220 കെ.​വി ഫീ​ഡ​റു​ക​ളി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ലൂ​ർ സ​ബ്‌​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള 220 കെ.​വി വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മൂ​ലം ക​ലൂ​ർ സ​ബ്‌​സ്റ്റേ​ഷ​ൻ 110 കെ.​വി വി​ത​ര​ണ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ത​ക​രാ​റി​​നെ​ത്തു​ട​ർ​ന്ന് ക​ലൂ​രി​ലും ക​ലൂ​ർ സ​ബ് സ്റ്റേ​ഷ​നി​ലെ വി​ത​ര​ണ​ത്തെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളും രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​യി.

ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ വി​ഷ​യം വൈ​ദ്യു​തി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി.

ത​ക​രാ​റി​ലാ​യ 220 കെ.​വി ഫീ​ഡ​ർ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ ചാ​ർ​ജ് ചെ​യ്ത് 24 മ​ണി​ക്കൂ​ർ നോ-​ലോ​ഡ് നി​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 1.21ന്​ ​ഫീ​ഡ​ർ ലോ​ഡ് ചെ​യ്യു​ക​യും ക​ലൂ​ർ സ​ബ്‌​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള 220 കെ.​വി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.220 കെ.​വി ഫീ​ഡ​റി​ലെ ത​ക​രാ​ർ മൂ​ലം 110 കെ.​വി വി​ത​ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ലൂ​ർ സ​ബ്‌​സ്റ്റേ​ഷ​നി​ലെ ലോ​ഡ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യാ​നു​സ​ര​ണം പു​നഃ​ക്ര​മീ​ക​രി​ച്ചാ​ണ് സ​ബ്‌​സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.

Tags:    
News Summary - Solution to power crisis: 220 KV power supply restored at Kaloor substation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.