അമ്പലം പ്രസാദ്, ഹസൻ


സന്തോഷ്




റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ മോഷണം: പ്രതികൾ പിടിയിൽ

കാക്കനാട്: കങ്ങരപ്പടിയിൽ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ അമ്പലം പ്രസാദ്, ഹസൻ സന്തോഷ് എന്നിവരെയാണ് തൃക്കാക്കര പൊലീസ് വർക്കലയിൽനിന്ന് പിടികൂടിയത്. സെപ്റ്റംബർ എട്ടിന് പുലർച്ചയായിരുന്നു കങ്ങരപ്പടിയിലെ റിട്ട. ഉദ്യോഗസ്ഥൻ തോമസ് ചാണ്ടിയുടെ വീട്ടിൽ മോഷണം നടന്നത്.

തൃക്കാക്കര എസ്‌.ഐ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണത്തിനുശേഷം പ്രതികൾ താമസിച്ച കങ്ങരപ്പടിയിലെ എലിജന്റ് റെസിഡൻസി ഹോട്ടലിലും മോഷണം നടന്ന വീട്ടിലും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Tags:    
News Summary - 50 Theft Cases: Two Suspects Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.