പിടിയിലായ പ്രതികൾ
അരൂർ: അരൂർ -തുറവൂർ ഉയരപ്പാതയിൽ ജോലികൾ ചെയ്തിരുന്ന പെയിൻറിങ് മെഷീൻ മോഷ്ടിച്ച നാലു പേരെ അരൂർ പൊലീസ് പിടികൂടി. എറണാകുളം കുമ്പളം, കൈതവേലിക്കകത്ത് മഞ്ജുഷ് കുമാർ( 43), എറണാകുളം തമ്മനം, നടത്തനാട് പറമ്പിൽ അനസ് എന്ന റസാഖ് (54 ),എറണാകുളം കൈപ്പട്ടൂർ, വൃന്ദാവനം വീട്ടിൽ അനീഷ് അനി (28) , കുമ്പളം പറക്കാട്ടേഴത്ത് വീട്ടിൽ സിജു (45 )എന്നിവരെയാണ് അരൂർ എസ്. എച്ച്. ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞമാസം 24നാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന കംപ്രസ്സറോടുകൂടിയ പെയിൻറിങ് മെഷീൻ മോഷണം പോയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.