കോ​ട​തി​പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്നു

ജി​ല്ല കോ​ട​തി പാ​ലം; 110 പൈ​ലു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ജി​ല്ല കോ​ട​തി പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 171 പൈ​ലു​ക​ളി​ൽ 110 പൈ​ലു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. 31 പൈ​ൽ ക്യാ​പു​ക​ളി​ൽ 11 എ​ണ്ണ​വും 84 പി​യ​റു​ക​ളി​ൽ എ​ട്ട്​ എ​ണ്ണ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 198 ഗ​ർ​ഡ​റു​ക​ളി​ൽ 28 എ​ണ്ണ​വും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പാ​ലം നി​ർ​മാ​ണ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ന് മ​റു​പ​ടി​യാ​യി കെ.​ആ​ർ.​എ​ഫ്.​ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ആ​ല​പ്പു​ഴ ബീ​ച്ചി​ലെ ടോ​യ്‍ല​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യും തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും ജി​ല്ല വി​ക​സ​ന സ​മി​തി​യി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ പോ​ഞ്ഞി​ക്ക​ര ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ല വി​ക​സ​ന സ​മി​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. എ​ച്ച്. സ​ലാം എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ന് മ​റു​പ​ടി​യാ​യി ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ൾ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യ​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ ഐ.​ആ​ർ.​ഇ.​എ​ൽ ഡ്ര​ഡ്ജ് ചെ​യ്ത് ധാ​തു​ക്ക​ൾ വേ​ർ​തി​രി​ച്ച​തി​ന് ശേ​ഷം സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ണ​ൽ ന​ൽ​കു​ന്ന​തി​ന് സാ​ധി​ക്കും. ക​ല​ക്ട​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​മു​റ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ റോ​യ​ൽ​റ്റി അ​ട​ച്ച് മ​ണ്ണ് വി​ട്ടു​ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി​യി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ കേ​ര​ള സ്റ്റേ​റ്റ് ഐ.​ടി മി​ഷ​ൻ ജി​ല്ല പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി​ഷ്ണു കെ. ​മോ​ഹ​ൻ, ‘ന​മ്മു​ടെ കേ​ര​ളം’ മൊ​ബൈ​ൽ ആ​പ് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. എം.​എ​സ്. അ​രു​ണ്‍കു​മാ​ർ എം.​എ​ൽ.​എ, കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി​യു​ടെ പ്ര​തി​നി​ധി എ.​എ. ഷു​ക്കൂ​ർ, മ​റ്റ് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി​യി​ൽ ക​ല​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ ലി​റ്റി മാ​ത്യു, മ​റ്റ് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - District Court Bridge; 110 piles complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.