അരൂർ: കുടുംബസമേതം സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കേബിൾ കുരുങ്ങി റോഡിൽ വീണ് പരിക്ക്. ഒപ്പം യാത്രചെയ്തിരുന്ന മകൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭർത്താവ് നടേശൻ മറ്റൊരു ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്. പനങ്ങാട് കട്ടത്തറയിൽ വാടകക്ക് താമസിക്കുന്ന ശാരിക്കാണ് (53) പരിക്കേറ്റത്. അരൂർ പള്ളി-കോട്ടപ്പുറം റോഡിൽ ശബരി സ്റ്റോറിന് മുൻവശം ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരന്നു സംഭവം. മകൻ യദുകൃഷ്ണയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ശാരിയുടെ കഴുത്തിൽ താഴ്ന്നുകിടന്നിരുന്ന കേബിൾ ചുറ്റുകയായിരുന്നു.
സ്കൂട്ടറിൽനിന്ന് മറിഞ്ഞുവീണ വീട്ടമ്മയെ ആളുകൾ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. അപകടകരമായി റോഡിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പരിക്കേറ്റ വീട്ടമ്മയുടെ ചികിത്സാചെലവുകൾ കേബിൾ ഉടമകളെ കണ്ടെത്തി ഈടാക്കി നൽകണമെന്നും പള്ളി-കോട്ടപ്പുറം റോഡ് സംരക്ഷണ സമിതി ചെയർമാൻ മെൽബിൻ ഞാറക്കത്തറ ആവശ്യപ്പെട്ടു.
കോട്ടപ്പുറം റോഡിൽ അപകടകരമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.