ശ്രീകുമാര്‍
അമ്പലപ്പുഴ: ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽനിന്ന് സ്വർണമാലകൾ കവർന്ന ശേഷം മുക്കുപണ്ടം പകരം വെച്ച കേസിൽ സ്വർണം പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോട് കൂടിയ രണ്ട് സ്വർണ മാലകൾ കവർന്ന കേസിലെ സ്വർണമാണ് അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാടുള്ള സ്വർണാഭരണ ശാലയിൽനിന്ന് കണ്ടെടുത്തത്.
കേസിലെ പ്രതിയായ ക്ഷേത്രം പൂജാരി പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറുമായി (46) നടത്തിയ തെളിവെടുപ്പിലാണ് ഇത് കണ്ടെടുത്തത്. രണ്ടര ലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് ശ്രീകുമാർ കവർന്നത്.
പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പൂജാരിയെ ഈ കാരണത്താൽ ക്ഷേത്രത്തിൽനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചത് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ കഴിഞ്ഞദിവസം വാങ്ങി തെളിവെടുപ്പ് നടത്തി.
ഒമ്പതും എട്ടും ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ പ്രതി പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഭാര്യയുടെ പേരിൽ 35,000 രൂപക്ക് പണയം വെച്ചിരുന്നു.
പിന്നീട് പണയത്തുകയടച്ച് വീണ്ടെടുത്ത സ്വർണം പാലക്കാടുള്ള സ്വർണാഭരണശാലയിൽ വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.