ചെ​ന്നി​ത്ത​ല മൂ​ന്നാം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ ത​ണ്ടു​തു​ര​പ്പ​ൻ പു​ഴു​ക്ക​ൾ ന​ശി​പ്പി​ച്ച നെ​ൽ​ചെ​ടി​ക​ളു​മാ​യി ക​ർ​ഷ​ക​ർ

കീടബാധ: കുട്ടനാട്ടിലെ നെൽകർഷകർ വലയുന്നു

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ കീ​ട​ബാ​ധ​മൂ​ലം വ​ല​യു​ന്നു. ത​ണ്ട്​​തു​ര​പ്പ​ൻ പു​​ഴു, മു​ഞ്ഞ എ​ന്നി​വ​യാ​ണ്​ ക​ർ​ഷ​ക​രെ വ​ല​ക്കു​ന്ന​ത്. ചെ​ന്നി​ത്ത​ല​യി​ൽ ഇ​രു​ന്നൂ​റ്റി അ​മ്പ​തോ​ളം ഏ​ക്ക​റി​ൽ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന മൂ​ന്നാം ബ്ലോ​ക്കി​ലാ​ണ് ത​ണ്ടു​തു​ര​പ്പ​ന്റെ ആ​ക്ര​മ​ണം. കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട്​ മേ​ഖ​ല​യി​ൽ മു​ഞ്ഞ​ബാ​ധ വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം വ​ൻ​തോ​തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ കൃ​ഷി ഒ​രു​ക്കം മു​ത​ൽ ഓ​രോ പ്ര​തി​സ​ന്ധി​ക​ളാ​ണ്. നെ​ൽ​കൃ​ഷി​ക്കാ​യി നെ​ൽ​വി​ത്തു​ക​ൾ പാ​കി​യ​പ്പോ​ൾ ഇ​രു​ന്നൂ​റ്റി എ​ൺ​പ​തോ​ളം കി​ലോ നെ​ൽ വി​ത്തു​ക​ൾ മ​ഴ വെ​ള്ള​ത്തി​ൽ ന​ശി​ച്ചി​രു​ന്നു. കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി ക​ർ​ഷ​ക​രെ ഏ​റെ നി​രാ​ശ​യി​ലാ​ക്കി.

ചെ​ന്നി​ത്ത​ല​യി​ൽ അ​മ്പ​ത് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ നെ​ൽ ചെ​ടി​ക​ളാ​ണ് പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ക്കു​ന്ന​ത്. മു​ട്ട വി​രി​ഞ്ഞു​ണ്ടാ​കു​ന്ന പു​ഴു​ക്ക​ൾ നെ​ൽ​ച്ചെ​ടി​ക​ളു​ടെ ത​ണ്ടി​നു​ള്ളി​ൽ ക​ട​ന്ന് ഉ​ൾ​ഭാ​ഗം തി​ന്ന് വ​ള​രു​ന്ന​തോ​ടെ ന​ടു​നാ​മ്പു​ണ​ക്കം മൂ​ലം നെ​ൽ ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യും ത​ണ്ടു ചീ​ഞ്ഞും ന​ശി​ക്കു​ന്ന​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ത​ന്റെ ആ​റ് ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് ത​ണ്ടു​തു​ര​പ്പ​ൻ ആ​ക്ര​മ​ണ​ത്തി​ൽ നെ​ൽ ചെ​ടി​ക​ൾ ന​ശി​ച്ച​താ​യി മൂ​ന്നാം ബ്ലോ​ക്കി​ലെ ക​ർ​ഷ​ക​നാ​യ ചെ​ന്നി​ത്ത​ല പു​ത്ത​ൻ​കോ​ട്ട​യ്ക്ക​കം കു​റ്റി​യി​ൽ കെ.​എ​ൻ. ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു.

കീ​ട​നാ​ശി​നി ​പ്ര​​യോ​ഗം ശ്ര​ദ്ധ​യോ​ടെ വേ​ണ​മെ​ന്ന്​

ത​ണ്ട്​​തു​ര​പ്പ​ൻ പു​ഴു നി​യ​ന്ത്ര​ണ​ത്തി​ന്​ സാ​ങ്കേ​തി​ക ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചു മാ​ത്ര​മേ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കാ​വൂ എ​ന്ന് കൃ​ഷി​വു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ. മ​ങ്കൊ​മ്പ് നെ​ല്ല് ഗ​വേ​ഷ​ണ​ത്തി​ൽ നി​ന്നു​മെ​ത്തി​യ പ്ര​തി​നി​ധി​ക​ൾ നെ​ൽ ചെ​ടി​ക​ൾ പ​രി​ശോ​ധി​ച്ച് ത​ണ്ടു​തു​ര​പ്പ​ൻ ആ​ക്ര​മ​ണ​മാ​ണെ​ന്നും ഞാ​റ്റ​ടി മു​ത​ൽ ക​തി​ർ പാ​ക​മാ​കു​ന്ന​തു​വ​രെ ഏ​തു സ​മ​യ​ത്തും ഇ​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​മെ​ന്നും അ​റി​യി​ച്ചു. ര​ണ്ടാം വ​ളം കൊ​ടു​ക്കാ​ത്ത ക​ർ​ഷ​ക​ർ വ​ള​ത്തി​ന്റെ കൂ​ടെ ത​രി​രൂ​പ​ത്തി​ലു​ള്ള കീ​ട​നാ​ശി​നി കൂ​ടി മി​ക്സ് ചെ​യ്തു നി​ല​ങ്ങ​ളി​ൽ ഇ​ടു​ന്ന​ത് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നി​ർ​ദേ​ശി​ച്ച കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ങ്കേ​തി​ക ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചു മാ​ത്ര​മേ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കാ​വൂ എ​ന്ന്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

മി​ത്ര​കു​മി​ളി​നെ ന​ശി​പ്പി​ക്ക​രു​ത് -കീ​ട നി​രീ​ക്ഷ​ണ കേ​ന്ദ്രം

പു​ഞ്ച​കൃ​ഷി വി​ത​ച്ച് 70 ദി​വ​സ​ത്തി​നു​മു​ക​ളി​ല്‍ പ്രാ​യ​മാ​യ ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ മു​ഞ്ഞ​യു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടി​രു​ന്നു എ​ങ്കി​ലും കു​മി​ള്‍രോ​ഗ ബാ​ധ മു​ലം മു​ഞ്ഞ​ക​ള്‍ കൂ​ട്ട​മാ​യി ച​ത്തൊ​ടു​ങ്ങു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട് എ​ന്ന് കീ​ട​നീ​രി​ക്ഷ​ണ കേ​ന്ദ്രം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ​യേ​റ്റ മു​ഞ്ഞ​ക​ള്‍ ചെ​ടി​യു​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി ഇ​ല​ത്തു​മ്പി​ല്‍ ഒ​ട്ടി​പ്പി​ടി​ച്ച് ച​ത്തി​രി​ക്കു​ന്ന​താ​ണ് ബാ​ഹ്യ​ല​ക്ഷ​ണം. ഇ​പ്ര​കാ​രം ച​ത്തി​രി​ക്കു​ന്ന മു​ഞ്ഞ​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നും വെ​ള്ള​നി​റ​ത്തി​ലു​ള്ള കു​മി​ള്‍നാ​രു​ക​ള്‍ പു​റ​ത്തേ​ക്ക് വ​ള​ര്‍ന്നു​നി​ല്‍ക്കു​ന്ന​ത് കാ​ണാം. ഈ ​കു​മി​ള്‍നാ​രു​ക​ളി​ല്‍ നി​ന്നും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ടു​ന്ന കു​മി​ള്‍ വി​ത്തു​ക​ള്‍ കൂ​ടു​ത​ല്‍ മു​ഞ്ഞ​ക​ളി​ല്‍ പ​തി​ച്ച് രോ​ഗ​ബാ​ധ ഉ​ണ്ടാ​ക്കു​ക​യും അ​തു​വ​ഴി രാ​സ​കീ​ട​നാ​ശി​നി പ്ര​യോ​ഗം കൂ​ടാ​തെ ത​ന്നെ മു​ഞ്ഞ​ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്‍കു​ന്നു.

ഓ​ല​ത്തു​മ്പി​ല്‍ മു​ഞ്ഞ​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഒ​ട്ടി​പ്പി​ച്ച് ച​ത്തി​രി​ക്കു​ന്ന​താ​യി കാ​ണു​ക​യാ​ണെ​ങ്കി​ല്‍ അ​ത്ത​രം പാ​ട​ങ്ങ​ളി​ല്‍ കീ​ട​ത്തി​ല്‍ രോ​ഗ​ബാ​ധ ഉ​ണ്ടാ​ക്കി​യ മി​ത്ര​കു​മി​ളി​നെ ന​ശി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ രാ​സ​കു​മി​ള്‍/​കീ​ട​നാ​ശി​നി പ്ര​യോ​ഗം പ്ര​സ്തു​ത സ​മ​യ​ത്ത് ന​ട​ത്താ​തി​രി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മി​ത്ര​കു​മി​ളി​ന്റെ സാ​ന്നി​ദ്ധ്യ​മു​ള്ള പാ​ട​ങ്ങ​ളി​ല്‍ നി​ലം ഉ​ണ​ങ്ങാ​തെ ചെ​റി​യ അ​ള​വി​ല്‍ വെ​ള്ളം നി​ല​നി​ര്‍ത്തു​ന്ന​ത് വ​യ​ലി​ലെ സൂ​ക്ഷ്മ കാ​ലാ​വ​സ്ഥ മി​ത്ര​കു​മി​ളു​ക​ളു​ടെ വ്യാ​പ​ന​ത്തി​ന് അ​നു​കൂ​ല​മാ​കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും കീ​ട​നീ​രി​ക്ഷ​ണ കേ​ന്ദ്രം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Pest infestation: Rice farmers in Kuttanad are struggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.