പെ​രു​മ്പ​ളം പാ​ലം

ആ​ല​പ്പു​ഴ​ക്ക് പെ​രു​മ കൂ​ട്ടാ​ൻ പെ​രു​മ്പ​ളം പാ​ലം വ​രു​ന്നു; ഉ​ദ്ഘാ​ട​നം ഉ​ട​ൻ

അ​രൂ​ർ: ജി​ല്ല​യു​ടെ വി​ക​സ​ന കു​തി​പ്പി​ന്‍റെ വ​ലി​യ അ​ട​യാ​ള​മാ​യ പെ​രു​മ്പ​ളം പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പാ​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഇ​തി​നാ​യി ഒ​രാ​ഴ്ച നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ കാ​യ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും നീ​ള​മേ​റി​യ പാ​ലം എ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് പെ​രു​മ്പ​ളം പാ​ലം ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​നെ​യും വൈ​ക്കം-​പൂ​ത്തോ​ട്ട-​തൃ​പ്പൂ​ണി​ത്തു​റ സം​സ്ഥാ​ന പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് പാ​ലം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 1157 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. 7.5 മീ​റ്റ​ർ വീ​തി​യു​ള്ള ഇ​രു​വ​രി പാ​ത​യും ഇ​രു​വ​ശ​ങ്ങ​ളി​ലും 1.5 മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ക​ര​യി​ലെ ര​ണ്ട് തൂ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 34 തൂ​ണു​ക​ളി​ലാ​യാ​ണ് പാ​ലം നി​ല​കൊ​ള്ളു​ന്ന​ത്. ദേ​ശീ​യ ജ​ല​പാ​ത ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ, വ​ലി​യ യാ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ പാ​ല​ത്തി​ന്റെ ന​ടു​ഭാ​ഗം ബോ​സ്ട്രി​ങ് ആ​ർ​ച്ച് മാ​തൃ​ക​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വ​ടു​ത​ല, പെ​രു​മ്പ​ളം ഭാ​ഗ​ങ്ങ​ളി​ൽ 300 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളും നി​ർ​മി​ക്കു​ന്നു​ണ്ട്. 


സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗം ദ​ലീ​മ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


ഉ​ദ്​​ഘാ​ട​ന​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു

ആ​രെ​യും മാ​റ്റി​നി​ർ​ത്തി​ല്ല എ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പെ​രു​മ്പ​ളം പാ​ലം എ​ന്ന് ദ​ലീ​മ ജോ​ജോ എം.​എ​ൽ.​എ പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം.​എ​ൽ.​എ. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് പാ​ലം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ബ​സ് സ​ർ​വി​സ് പെ​രു​മ്പ​ള​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നോ​ട് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​ആ​ർ. ര​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​ആ​ർ. ഗി​രീ​ഷ് സ​മി​തി രൂ​പ​വ​ത്​​ക​ര​ണ വി​വ​ര​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കു​വെ​ച്ചു. 1001 പേ​ര​ട​ങ്ങു​ന്ന ജ​ന​റ​ൽ ക​മ്മി​റ്റി​യും 301 പേ​രു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും ഇ​രു​പ​ത് പേ​ര​ട​ങ്ങു​ന്ന ആ​റ് സ​ബ് ക​മ്മി​റ്റി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​ണ് ഉ​ദ്ഘാ​ട​നം ആ​ഘോ​ഷ​മാ​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​മ​ഹേ​ന്ദ്ര​ൻ, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. നാ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് പേ​രെ​യും ചെ​യ​ർ​മാ​നാ​യി മു​ൻ എം.​പി എ.​എം ആ​രി​ഫി​നെ​യും ക​ൺ​വീ​ന​റാ​യി ദ​ലീ​മ ജോ​ജോ എം.​എ​ൽ.​എ​യെ​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ദി​വ​സം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഏ​ഴു ദി​വ​സ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സാ​ദം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കി​ഫ്‌​ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ദീ​പ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​ഡി. സ​ജീ​വ്, അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​നി​ത പ്ര​മോ​ദ്, പെ​രു​മ്പ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി.​പി. ഷെ​ർ​ളി, അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എം. അ​ജ​യ​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഡ്വ. കെ.​എ. സി​ജി സിം​ഗ്, കെ.​പി. ര​ഞ്ജി​നി, ഷ​നാ​സ് ക​രീം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​ധീ​ഷ് ബാ​ബു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഞ്ജു എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ, ഹ​രി​പ്രി​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ഡി​സൂ​സ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി ഫാ. ​ജി​ജു, പി.​ജി. മു​ര​ളീ​ധ​ര​ൻ, ബി. ​വി​നോ​ദ്, വി.​സി. ഹ​ർ​ഷ​ഹ​ര​ൻ, എം.​വി. ക​മ​ലാ​സ​ന​ൻ, ജി​നീ​ഷ് ലാ​ൽ, രാ​ജേ​ഷ് കു​ള​ങ്ങ​ര​മ​ഠം, പൊ​തു​ജ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Perumbalam Bridge to be built to bridge the Alappuzha River; inauguration soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.