ചേ​രു​ങ്ക​ൽ -ചെ​ല്ലാ​നം ഫെ​റി​യി​ലെ ക​ട​ത്തു​വെ​ള്ളം യാ​ത്ര​ക്കാ​രെ കാ​ത്തു​കി​ട​ക്കു​ന്നു

ചെല്ലാനം -ചേരുങ്കൽ പാലത്തിന് ബജറ്റിൽ ഇത്തവണയും വകയില്ല

തു​റ​വൂ​ർ: ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ തീ​ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചെ​ല്ലാ​നം -ചേ​രു​ങ്ക​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന അ​ര​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ആ​വ​ശ്യ​ത്തി​ന് ഇ​ത്ത​വ​ണ​യും ശാ​പ​മോ​ക്ഷ​മാ​യി​ല്ല. തീ​ര​വാ​സി​ക​ൾ​ക്ക് തു​റ​വൂ​ർ ദേ​ശീ​യ​പാ​ത​യി​ലേ​ക്കും മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ചെ​ല്ലാ​നം ഹാ​ർ​ബ​റി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും.

ഇ​രു​ക​ര​ക​ളി​ലും റോ​ഡു​ക​ൾ നി​ർ​മി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും പാ​ലം നി​ർ​മി​ക്കാ​ൻ മാ​ത്രം അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​നെ​യും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കാ​ൻ 50 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പാ​ല​മാ​ണ് വേ​ണ്ട​ത്. പാ​ലം നി​ർ​മാ​ണം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

നാ​ളി​തു വ​രെ​യാ​യി പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ല. നി​വേ​ദ​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളും മു​റ​ക്ക് ന​ട​ക്കു​ന്നു​ണ്ട്. ര​ണ്ടു മ​ണ്ഡ​ല​ത്തി​ലെ​യും എം.​എ​ൽ.​എ​മാ​ർ നി​വേ​ദ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു​മു​ണ്ട്. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ ദ​ലീ​മ​യും കൊ​ച്ചി​യി​ലെ മാ​ക്സി എം.​എ​ൽ.​എ​യും പ​ല​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഫ​ല​മു​ണ്ടാ​യി​ല്ല. മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ ബ​ഡ്ജ​റ്റി​ൽ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട തു​ക പോ​ലും മാ​റ്റി​വെ​ച്ചി​ല്ല.

തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കാ​യ​ൽ ക​ട​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ഒ​രു ക​ട​ത്തു​വ​ള്ള​മാ​ണു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന ക​ട​ത്തു​വ​ള്ള​യാ​ത്ര മ​ഴ​ക്ക​ല​ത്ത് ദു​ഷ്ക​ര​മാ​ണ്. ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ച​ങ്ങ​രം പാ​ട​ശേ​ഖ​ര​ത്തി​ന്റെ ന​ടു​വി​ലൂ​ടെ പോ​കു​ന്ന റോ​ഡ് എ​ത്തി​നി​ൽ​ക്കു​ന്ന​ത് ചേ​രു​ങ്ക​ൽ -ചെ​ല്ലാ​നം ഫെ​റി​യി​ലാ​ണ്. പാ​ലം വ​രു​ന്ന​തോ​ടെ പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ ഏ​റെ​പേ​ർ എ​ത്തും. പാ​ലം നി​ർ​മി​ക്കു​മ്പോ​ൾ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് പ​ക്ഷി സ്നേ​ഹി​ക​ൾ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. എ​ല്ലാ​യി​ട​ത്തും പ​ണി​യു​ന്ന​തു​പോ​ലെ കോ​ൺ​ക്രീ​റ്റ് പാ​ലം മാ​ത്ര​മാ​ക​രു​ത്. മ​റി​ച്ച് പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ൽ ക​മ​നീ​യ​മാ​ക​ണം എ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Tags:    
News Summary - There is no budget for the Chellanam-Cherungal bridge this time too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.