ജി.എസ്.ടി ഇന്‍റലിജൻസ് പരിശോധന; 31.78 കിലോ സ്വര്‍ണം പിടികൂടി

ആലപ്പുഴ: സ്വർണവ്യാപാര മേഖലയിലെ നികുതി വെട്ടിപ്പുകള്‍ കണ്ടെത്താൻ​ ജി.എസ്.ടി ഇന്‍റലിജൻസ് മൊബൈൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14.26 കോടിയുടെ 31.78 കിലോ സ്വർണം പിടിച്ചെടുത്തു. നികുതി, പിഴ ഇനങ്ങളിൽ 82.87 ലക്ഷം രൂപ ഈടാക്കി. 54 കേസ്​ രജിസ്റ്റർ ചെയ്തു. വാഹനങ്ങളിലും ആഭരണ വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് മതിയായ വ്യാപാരരേഖകള്‍ ഇല്ലാതെയും അപൂർണവും തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചും കടത്തിയതും നികുതി അടക്കാത്തതുമായ സ്വർണം പിടികൂടിയത്. ജി.എസ്.ടി വകുപ്പിന്‍റെ പ്രത്യേക ഗോള്‍ഡ് ഡ്രൈവിന്‍റെ ഭാഗമായി ജില്ല ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ വി. അജിത്തിന്‍റെ മേൽനോട്ടത്തിൽ സംസ്ഥാന നികുതി ഓഫിസര്‍മാരായ ബി. മുഹമ്മദ് ഫൈസല്‍, ജെ. ഉദയകുമാര്‍, ടി.കെ. സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധന തുടരു​മെന്നും ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.