ചൂർണിക്കര ഗ്രാമപഞ്ചായത്ത് കട്ടേപ്പാടം പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ചൂർണിക്കര: ഗ്രാമപഞ്ചായത്ത് കട്ടേപ്പാടം പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി. 25 ഏക്കർ കൃഷിഭൂമിയിലാണ് കൃഷിയിറക്കിയിരുന്നത്. കുട്ടനാടൻ കർഷകരാണ് കൃഷി നടത്തിയത്. അൻവർ സാദത്ത് എം.എൽ.എ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് നസീർ ചൂർണിക്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഷീല ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ഫൗസിയ കബീർ, അബ്ദുൽ നാസർ തോട്ടത്തിൽ, ജില്ല പഞ്ചായത്ത് അംഗം പി.എം. നാദിർഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് ഷഫീഖ്, അക്സർ മുട്ടം, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. ജമാൽ, പഞ്ചായത്ത് അംഗങ്ങളായ അജ്മൽ ഷാ, ബുഷറാബീഗം, ലാലി ഐവാൻ, ഷൈല യൂസഫ്, സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് മനോഹരൻ തറയിൽ, പാടശേഖര സമിതി അംഗങ്ങളായ ഹൈദ്രോസ് കാരോത്തുകുഴി, കെ. പ്രഭാകരൻ, കൃഷി ഓഫിസർ അമൃത ലക്ഷ്മി, അസി. കൃഷി ഓഫിസർ സീന, സി.ഡി.എസ് ചെയർപേഴ്സൺ ലിജി സുബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.