ബി​നാ​ലെ​യി​ൽ ഫ്ര​ഞ്ച് ക​ലാ​കാ​രി ശി​വാ​യ് ലാ ​ഒ​രു​ക്കി​യ

ഇ​ൻ​സ്റ്റ​ലേ​ഷ​ൻ

ശി​വാ​യ് ലാ​ക്ക്​ പോ​ള​പ്പാ​യ​ൽ ശ​ല്യ​ക്കാ​ര​ന​ല്ല; പു​ണ്യ​സ​സ്യം

കൊ​ച്ചി: ജ​ലാ​ശ​യ​ങ്ങ​ളി​ലെ ശ​ല്യ​ക്കാ​ര​നാ​യ പോ​ള​പ്പാ​യ​ലി​നെ വേ​റി​ട്ട കാ​ഴ്ച​പ്പാ​ടി​ൽ അ​വ​ത​രി​പ്പി​ച്ച്​ ഫ്ര​ഞ്ച് ക​ലാ​കാ​രി ശി​വാ​യ് ലാ ​മ​ൾ​ട്ടി​പ്പി​ൾ. കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്റെ ‘ഒ​രാ​യി​രം ക​ട​ൽ’ (എ ​തൗ​സ​ൻ​ഡ് സീ​സ്) എ​ന്ന റെ​സി​ഡ​ൻ​സി പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി മ​ട്ടാ​ഞ്ചേ​രി ബ​സാ​ർ റോ​ഡി​ലെ ദേ​വ​സ്സി ജോ​സ് ആ​ൻ​ഡ് സ​ൺ​സ് കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ ശി​വാ​യ് പോ​ള​ച്ചെ​ടി​യെ പു​ണ്യ​സ​സ്യ​മാ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

ബി​നാ​ലെ​യി​ൽ ശി​ൽ​പം ഒ​രു​ക്കു​ന്ന ഫ്ര​ഞ്ച് ക​ലാ​കാ​രി

ശി​വാ​യ് ലാ

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ശ​ല്യ​ക്കാ​ര​നാ​ണെ​ങ്കി​ലും സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് പ​തി​ക്കു​ന്ന​ത് ത​ട​ഞ്ഞ് ജ​ല​ത്തെ ത​ണു​പ്പി​ക്കാ​നും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ മ​ലി​നീ​ക​ര​ണ വ​സ്തു​ക്ക​ളും വ​ല​യി​ലാ​ക്കി ജ​ലം ശു​ദ്ധീ​ക​രി​ക്കാ​നും ഈ ​ചെ​ടി​ക​ൾ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് ക​ലാ​കാ​രി ക​രു​തു​ന്നു.

ലോ​കം എ​ല്ലാ​വ​ർ​ക്കും ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള​താ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ത​ന്‍റെ സൃ​ഷ്ടി​ക​ളി​ലൂ​ടെ ശി​വാ​യ് പ​ങ്കു​വെ​ക്കു​ന്ന​ത്. ത​ന്‍റെ വേ​രു​ക​ൾ കി​ട​ക്കു​ന്ന കാ​മ​റൂ​ണി​ലെ നാ​ടോ​ടി​ക്ക​ഥ​ക​ളെ കൊ​ച്ചി​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ശി​വാ​യ് ക​ലാ​സൃ​ഷ്ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്. ജ​ലാ​ശ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ക​ട​ൽ​ക​ന്യ​ക​ക​ൾ സ്ഥാ​പി​ച്ച​താ​ണ് പോ​ള​ച്ചെ​ടി​ക​ളെ എ​ന്ന വി​ശ്വാ​സം കാ​മ​റൂ​ണി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലു​ണ്ട്. കൊ​ച്ചി​യി​ലെ കാ​യ​ലു​ക​ളി​ലും ഈ ​സ​സ്യ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ മി​ത്തു​ക​ൾ​ക്കും സ​സ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലെ ആ​ത്മീ​യ ബ​ന്ധ​മാ​ണ് ആ​ക​ർ​ഷി​ച്ച​തെ​ന്ന് ശി​വാ​യ് പ​റ​യു​ന്നു.

Tags:    
News Summary - Shivaay Lak is not a troublemaker like Polapayal; he is a holy seed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.